യുപിയില്‍ ഭീകരരുടെ അറസ്റ്റ്; സംശയവുമായി അഖിലേഷ് യാദവും മായാവതിയും

single-img
12 July 2021

യുപിയില്‍ അൽ ഖ്വയ്ദ ഭീകരരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ രാഷ്ട്രീയ വിവാദം മുറുകുന്നു. സംസ്ഥാന പൊലീസിന്റെ നടപടിയിൽ സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും ബിഎസ്പി അധ്യക്ഷ മായാവതിയും അവിശ്വാസം രേഖപ്പെടുത്തി മുന്നോട്ട് വന്നു.

യോഗി സർക്കാരിന്റെ കീഴിലുള്ള യുപി പോലീസിന്റെ നടപടികളെ വിശ്വസിക്കാനാകില്ലെന്ന് അഖിലേഷ് യാദവ് പറഞ്ഞപ്പോൾ, സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയുള്ള പൊലീസിന്റെ ഇത്തരം നടപടികൾ സംശയമുണ്ടാക്കുന്നതാണെന്ന് മായാവതിയും പ്രതികരിക്കുകയായിരുന്നു.

ഇന്നലെയായിരുന്നു ഉത്തർ പ്രദേശിൽ രണ്ടും പശ്ചിമബംഗാളിൽ മൂന്നും ഭീകരർ വീതം പോലീസിന്റെ പിടിയിലായത്. രണ്ട് അൽ-ഖ്വയ്ദ ഭീകരരാണ്യുപിയില്‍ പിടിയിലായത്. എന്‍ഐഎയും ബോംബ് സ്ക്വാഡും ചേ‍ർന്ന് നടത്തിയ ഓപ്പറേഷനിലാണ് തീവ്രവാദികൾ പിടിയിലായത്.