കേരളത്തിലെ കോവിഡ് നിയന്ത്രണങ്ങള്‍ അശാസ്ത്രീയം; ലോക്ക് ഡൌണ്‍ ഉള്‍പ്പെടെ നീക്കം ചെയ്യണം: എം കെ മുനീര്‍

single-img
11 July 2021

കേരളത്തില്‍ നിലവിലുള്ള കോവിഡ് നിയന്ത്രണങ്ങള്‍ അശാസ്ത്രീയമെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് മുസ്ലിം ലീഗ് നേതാവ് ഡോ. എം കെ മുനീറിന്റെ കത്ത്. കേരളത്തില്‍ വ്യാപാരസ്ഥാപനങ്ങള്‍ ഇപ്പോള്‍ ആഴ്ചയില്‍ മൂന്നു ദിവസം തുറന്നു പ്രവര്‍ത്തിക്കുന്നതും ശനി, ഞായര്‍ ദിവസങ്ങളില്‍ പൂര്‍ണമായി അടച്ചിടുന്നതുമെല്ലാം അശാസ്ത്രീയമാണ് എന്ന് അദ്ദേഹം പറയുന്നു.

പരമാവധി ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കാന്‍ കടകള്‍ കൂടുതല്‍ സമയം തുറന്നുപ്രവര്‍ത്തിക്കണമെന്നും കത്തില്‍ മുനീര്‍ ചൂണ്ടിക്കാട്ടി. ഇതോടൊപ്പം തന്നെ ബാങ്കുകളുടെ പ്രവര്‍ത്തനത്തിലും നിയന്ത്രണം ഒഴിവാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സാമൂഹ്യ അകലം കൃത്യമായി പാലിച്ചും ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കിയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തി ടി.പി.ആര്‍ നിരക്ക് കുറച്ചുകൊണ്ടുവരാനുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.