100 കോടി രൂപയുടെ സമ്മാനവൗച്ചര്‍, ഗോള്‍ഡ് റേറ്റ് പ്രൊട്ടക്ഷന്‍ ഓഫര്‍: ബിഗ് ഡിസ്ക്കൗണ്ട് മേളയുമായി കല്യാണ്‍ ജൂവലേഴ്സ് ഷോറൂമുകള്‍ വീണ്ടും തുറക്കുന്നു

single-img
9 July 2021
Kalyan Jewellers

കൊച്ചി: കല്യാണ്‍ ജൂവലേഴ്സ് രാജ്യത്തെമ്പാടുമുള്ള ഷോറൂമുകള്‍ സംസ്ഥാന ഗവണ്‍മെന്‍റുകളുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് ഘട്ടംഘട്ടമായി തുറക്കുന്നു. തിരികെ വരുന്ന ഉപയോക്താക്കള്‍ക്ക് സുരക്ഷിതമായ ഷോപ്പിംഗ് ഉറപ്പാക്കുന്നതിനൊപ്പം വന്‍ ഇളവുകളും ഓഫറുകളുമായി ബിഗ് ഡിസ്ക്കൗണ്ട് മേളയും പ്രഖ്യാപിച്ചിട്ടുണ്ട്.

ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ ഉടന്‍ തന്നെ റെഡീം ചെയ്യാവുന്ന വൗച്ചറുകള്‍ വഴി നൂറുകോടി രൂപ മതിപ്പുള്ള വിവിധ തരത്തിലുള്ള ആനുകൂല്യങ്ങളാണ് ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുന്നത്. ഇതുകൂടാതെ ഉപയോക്താക്കള്‍ക്ക് ഓഫറിന് ഒപ്പമുള്ള ഇളവുകളും സ്വന്തമാക്കാം. സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ 25 ശതമാനം വരെയും ഡയമണ്ട് ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ ഡയമണ്ടിന് 20 ശതമാനം വരെയും ഇളവ് സ്വന്തമാക്കാം.

Kalyan jewellers

അണ്‍കട്ട്, പ്രഷ്യസ് സ്റ്റോണ്‍ ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ സ്റ്റോണിന് 20 ശതമാനം വരെ ഇളവ് ലഭിക്കും. കൂടാതെ ഗോള്‍ഡ് റേറ്റ് പ്രൊട്ടക്ഷന്‍ ഓഫര്‍ പ്രയോജനപ്പെടുത്തിയാല്‍ സ്വര്‍ണത്തിന്‍റെ ഭാവിയിലെ വിലയിലുള്ള ഏറ്റക്കുറച്ചിലുകള്‍ ഉപയോക്താക്കളെ ബാധിക്കാതിരിക്കും. ഇതിന്‍റെ ഭാഗമായി വാങ്ങാനുദ്ദേശിക്കുന്ന ആഭരണങ്ങളുടെ ആകെത്തുകയുടെ പത്ത് ശതമാനം മുന്‍കൂട്ടി അടച്ച് നിലവിലുള്ള വിപണി നിരക്കില്‍ ആഭരണങ്ങള്‍ ബുക്ക് ചെയ്യാം.

ഉപയോക്താക്കള്‍ക്കും ജീവനക്കാര്‍ക്കും സുരക്ഷിതമായ റീട്ടെയ്ല്‍ അന്തരീക്ഷം ഉറപ്പാക്കുന്നതിനായി കല്യാണ്‍ ജൂവലേഴ്സ് വിപുലമായ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. തെര്‍മല്‍ ഗണ്‍ ഉപയോഗിച്ച് ശരീരതാപനില പരിശോധിക്കുകയും ഡബിള്‍ മാസ്ക് ധരിക്കുകയും ചെയ്യുന്നതിനൊപ്പം ഉപയോക്താക്കള്‍ക്ക് സുരക്ഷാഗ്ലൗസുകള്‍ നല്കുകയും കൂടുതലായി സ്പര്‍ശിക്കുന്ന സ്ഥലങ്ങളില്‍ ആഴത്തിലുള്ള ശുചീകരണവും അണുനശീകരണവും നടപ്പാക്കുകയും ചെയ്യും. സ്പര്‍ശനമില്ലാതെയുള്ള ബില്ലിംഗ് രീതിയും നടപ്പിലാക്കിയിട്ടുണ്ട്.

Kalyan jewellers

ഉപയോക്താക്കള്‍ക്ക് സമാനതകളില്ലാത്ത റീട്ടെയ്ല്‍ അനുഭവം ഉറപ്പാക്കുകയാണ് തങ്ങളുടെ ആദ്യ മുന്‍ഗണന എന്ന് കല്യാണ്‍ ജൂവലേഴ്സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. കോവിഡ് സേഫ്റ്റി പ്രോട്ടോക്കോള്‍ ഉറപ്പാക്കാന്‍ സേഫ് മെഷര്‍ ഓഫീസര്‍മാരെയും എല്ലാ ഷോറൂമുകളിലും നിയമിച്ചിട്ടുണ്ട്. ഓരോ പര്‍ച്ചേസിലും ഉപയോക്താക്കള്‍ക്ക് എറ്റവുമധികം മൂല്യം ഉറപ്പാക്കാനാണ് ശ്രമിക്കുന്നത്. അനിശ്ചിതത്വം നിറഞ്ഞ ഇക്കാലത്ത് സ്വര്‍ണ്ണത്തിന്‍റെ വിലയില്‍ വരുന്ന വ്യതിയാനങ്ങളില്‍നിന്ന് സംരക്ഷണം ഉറപ്പാക്കാന്‍ ഗോള്‍ഡ് റേറ്റ് പ്രൊട്ടക്ഷന്‍ പ്ലാന്‍ സഹായകമാകും. ഈ ബിഗ് ഡിസ്കൗണ്ട് മേളയില്‍ ഉപയോക്താക്കള്‍ക്ക് അധിക ആനുകൂല്യങ്ങള്‍ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

ബിഗ് ഡിസ്കൗണ്ട് മേള ഓഗസ്റ്റ് അവസാനം വരെ ഇന്ത്യയിലെ എല്ലാം ഷോറൂമുകളിലും തുടരും. സാമൂഹിക അകലം പാലിക്കുന്നതിന്‍റെ ഭാഗമായി കല്യാണ്‍ ജൂവലേഴ്സ് ഒരുക്കിയിട്ടുള്ള ലൈവ് വീഡിയോ ഷോപ്പിംഗ് സൗകര്യം ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് ആഭരണ ശേഖരം കാണാവുന്നതാണ്.

Kalyan jewellers

കല്യാണ്‍ ജൂവലേഴ്സിന്‍റെ നാല് തലത്തിലുള്ള അഷ്വറന്‍സ് സാക്ഷ്യപത്രത്തിന്‍റെ ഗുണഫലങ്ങളും ഇതോടൊപ്പം ഉപയോക്താക്കള്‍ക്ക് സ്വന്തമാക്കാം. കല്യാണ്‍ ജൂവലേഴ്സിന്‍റെ ഉപയോക്താക്കള്‍ക്ക് ബ്രാന്‍ഡിന്‍റെ പ്രതിബദ്ധത ഉറപ്പുവരുത്തുന്ന പ്രത്യേക ഉദ്യമമാണിത്. കല്യാണ്‍ ജൂവലേഴ്സില്‍ വിറ്റഴിക്കുന്ന ആഭരണങ്ങള്‍ വിവിധ ഘട്ടങ്ങളിലായി ഗുണമേന്മാ പരിശോധനകള്‍ക്ക് വിധേയമാക്കുന്നുണ്ട്. എല്ലാ ആഭരണങ്ങളും ബിഐഎസ് ഹാള്‍മാര്‍ക്ക് ചെയ്തവയാണ്. ആഭരണങ്ങളുടെ മൂല്യം ഉറപ്പാക്കുന്ന നാല് തലത്തിലുള്ള അഷ്വറന്‍സ് സാക്ഷ്യപത്രം ഉപയോക്താക്കള്‍ക്ക് മുടക്കുന്ന പണത്തിന് തക്കമൂല്യവും ഉറപ്പുനല്കുന്നു. ഇന്‍വോയിസില്‍ കാണിച്ചിരിക്കുന്ന ശുദ്ധത, കൈമാറ്റം ചെയ്യുമ്പോഴും വിറ്റഴിക്കുമ്പോഴും ലഭിക്കുമെന്നതാണ് മെച്ചം. കൂടാതെ ജീവിതകാലം മുഴുവന്‍ ബ്രാന്‍ഡ് ഷോറൂമുകളില്‍നിന്ന് സ്വര്‍ണാഭരണങ്ങളുടെ മെയിന്‍റനന്‍സ് സൗജന്യമായി ചെയ്തു കൊടുക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: www.kalyanjewellers.net

Content Highlights: Kalyan Jewellers