ആസൂത്രീതമായ അക്രമമാണ് നടന്നത്, പക്കാ രാഷ്ട്രീയം: മുകേഷ്

single-img
4 July 2021

ഓഡിയോ രൂപത്തില്‍ പുറത്തുവന്ന വിവാദമായ ഫോൺ സംഭാഷണ ആരോപണത്തിൽ വിശദീകരണവുമായി എം മുകേഷ് എംഎൽഎ. തനിക്കെതിരെ ഉണ്ടായത് പ്ലാൻ ചെയ്ത് നടത്തിയ അക്രമണത്തിന്റെ ഭാഗമാണെനും നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം നിരന്തരമായ അക്രമണമാണ് താൻ നേരിടുന്നത്. ഫോണിൽ വിളിച്ച് പ്രകോപിപ്പിക്കാനാണ് അവർ ശ്രമിച്ചതെന്നും മുകേഷ് പറയുന്നു.

തനിക്ക് വന്ന ഫോൺ കോളിന് പിന്നിൽ വ്യക്തമായ രാഷ്ട്രീയമുണ്ടെന്നും ആരൊക്കെയാണ് ഇതിന് പിന്നിലെന്ന് പൊതുജനങ്ങൾക്ക് ഊഹിക്കാൻ സാധിക്കുമെന്നും മുകേഷ് ഫേസ്ബുക്കില്‍ പറഞ്ഞു. ചൂരൽ വച്ച് അടിക്കുമെന്ന് പറഞ്ഞത് ആലങ്കാരികമായിട്ടാണെന്നും മുകേഷ് കൂട്ടിച്ചേർത്തു.

മുകേഷ് ഫേസ്ബുക്ക് ലൈവിൽ പറഞ്ഞത് ഇങ്ങനെ:

”സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം നിരന്തരമായ വേട്ടയാടലാണ് ഞാൻ അനുഭവിക്കുന്നത്. ആരെക്കെയോ തുടർച്ചയായി ഫോണിൽ വിളിച്ചുകൊണ്ടിരിക്കുകയാണ്. ഫോണ്‍ ചാർജ് ചെയതാൽ മുക്കാൽ മണിക്കൂർ കൊണ്ട് തീരുന്ന അവസ്ഥയാണ്. അവരെ വിളിക്കുന്നത് നിസാര കാര്യങ്ങൾ പറഞ്ഞാണ്. കാര്യമില്ലാത്ത കാര്യങ്ങൾക്ക്. ട്രെയിൻ മിസായി പോയി, കറന്റ് പോയി അങ്ങനെ പല പല സ്ഥലങ്ങളിൽ നിന്നു വിളിക്കുന്ന സാഹചര്യമായിരുന്നു.

ഇത് പ്ലാൻ ചെയ്ത് നടപ്പാക്കുന്നതാണ്. എന്നെ പ്രകോപിപ്പിക്കാനായിരുന്നു ശ്രമം. ഇത്രയും നാളായി അവർക്കതിൽ വിജയിക്കാൻ കഴിഞ്ഞിരുന്നില്ല. ഇത്തവണത്തെയും പ്ലാനിന്റെ ഭാഗമായിരുന്നു.
ഞാൻ ഒരു സുപ്രധാനമായ സൂം മീറ്റിംഗിലായിരുന്നു. തുടർച്ചയായി വിളിച്ചപ്പോൾ, ഫോൺ എടുത്തിട്ട് അങ്ങോട്ട് വിളിക്കാമെന്ന് പറഞ്ഞു. ആരു തവണ വിളിച്ചു. ഇതിനിടെ സൂം കട്ടായി പോയി. തുടർന്ന് കുട്ടിയോട് പറഞ്ഞു, അത്യാവശ്യ മീറ്റിംഗിൽ ആയിരുന്നെന്ന്. സ്വന്തം എംഎൽഎയെ വിളിക്കൂ, ശേഷം അദ്ദേഹം എന്ത് പറയുന്നെന്ന് നോക്കിയിട്ട് എന്നെ വിളിക്കൂ, ശേഷം മുന്നോട്ടു പോകാമെന്ന് പറഞ്ഞു.

പത്തം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥി സ്വന്തം മണ്ഡലത്തിലെ എംഎൽഎയെ അറിഞ്ഞിരിക്കണം. അവൻ എന്നോട് പറഞ്ഞത് സുഹൃത്ത് വിളിക്കാൻ പറഞ്ഞിട്ടാണ് വിളിച്ചതെന്ന്.എന്ന് പറഞ്ഞാൽ അത് സുഹൃത്ത് അല്ല. അത് ശത്രുവാണ്. അത് ആ മോന്റെ മാത്രമല്ല, നാടിന്റെ. കുട്ടികളെ ഉപയോഗിച്ച് ഫോണിൽ വിളിക്കുക, അത് റെക്കോർഡ് ചെയ്യുക എന്നതാണ് രീതി.എന്നെ ഉപദ്രവിക്കാനാണ് ശ്രമിക്കുന്നത്. ചൂരൽ വച്ച് അടിക്കുമെന്ന് പറഞ്ഞത് ആലങ്കാരികമായിട്ടാണ്. പത്താം ക്ലാസിൽ പഠിക്കുന്ന സ്വന്തം എംഎൽഎയെ അറിഞ്ഞിരിക്കണം. ആസുത്രീതമായ അക്രമമാണ് നടന്നത്. പക്ക രാഷ്ട്രീയം.

ഇത് ജനങ്ങൾ വിശ്വസിക്കരുത്. വിഷയത്തിൽ പൊലീസ് പരാതി നൽകാൻ പോകുകയാണ്. ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. ഇവർ ആ കോളിന് മുൻപ് പറഞ്ഞ കാര്യങ്ങൾ എന്തുകൊണ്ടാണ് പുറത്തുവിടാത്തത്. ഇതിന് പിന്നിൽ ആരൊക്കെയാണെന്ന് ഊഹിക്കാൻ പറ്റും. കുട്ടികൾ ശ്രദ്ധിക്കണം. ഇങ്ങനെ ആരെയും വിളിക്കരുത്. അവർ വഴി തെറ്റിക്കാനാണ് ശ്രമിക്കുന്നത്. ഈ സംഭവത്തിൽ മോനെക്കാൾ വിഷമം എനിക്കുമുണ്ട്.”