ശ്രീകുമാരന്‍തമ്പിയുടെ രചനയിലെ ‘പെര്‍ഫ്യൂമി’ലെ ഗാനം പുറത്ത് വന്നു

4 July 2021

ദീർഘമായ ഒരു ഇടവേളയ്ക്ക് ശേഷം ശ്രീകുമാരന്‍ തമ്പി രചിച്ച ‘പെര്‍ഫ്യൂം’ എന്ന സിനിമയിലെ ഗാനം റിലീസായി. ”ശരിയേത് തെറ്റേത് ഈ വഴിയില്‍” എന്നാരംഭിക്കുന്ന ഗാനത്തിന് രാജേഷ് ബാബു കെ സംഗീതം നല്കി, മധുശ്രീ നാരായണനാണ് ആലപിച്ചിരിക്കുന്നത്.
പ്രശസ്ത താരങ്ങളായ വിനീത്, മിര്‍ണ മേനോന് എന്നിവരുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഗാനം റിലീസായത്. കനിഹ, പ്രതാപ് പോത്തന്, ടിനി ടോം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സംവിധായകന് ഹരിദാസ് ഒരുക്കുന്ന ചിത്രമാണ് പെര്‍ഫ്യൂം. നിലവിലെ സാഹചര്യത്തിൽ ഒ ടി ടി പ്ലാറ്റ്ഫോമിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്.