ഗ്വാട്ടിമാല, ജമൈക്ക, ബഹാമാസ്; വിദേശ പര്യടനത്തിനൊരുങ്ങി കേന്ദ്രമന്ത്രി വി മുരളീധരൻ

single-img
3 July 2021

കേന്ദ്ര മന്ത്രിസഭയിലെ വിദേശകാര്യസഹമന്ത്രി വി മുരളീധരൻ വിദേശ പര്യടനത്തിന് തയ്യാറെടുക്കുന്നു . ഈ മാസം അഞ്ചു മുതൽ 10 വരെയാണ് കേന്ദ്രമന്ത്രിയുടെ വിദേശ പര്യടനമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം അറിയിച്ചു .ഗ്വാട്ടിമാല, ജമൈക്ക, ബഹാമാസ് എന്നീ രാജ്യങ്ങളാണ് കേന്ദ്രമന്ത്രി സന്ദർശിക്കുന്നത്.

ഈ മൂന്നു രാജ്യങ്ങളിലെയും വിദേശകാര്യമന്ത്രിമാർ അടക്കമുള്ള ഉന്ന നേതാക്കളുമായി വി മുരളീധരൻ കൂടിക്കാഴ്ച നടത്തും. ഈ രാജ്യങ്ങളുമായുള്ള ഉഭയകക്ഷി വ്യാപാരം അടക്കമുള്ള വിഷയങ്ങൾ ചർച്ചയാകുമെന്ന് മന്ത്രാലയം അറിയിപ്പിൽ പറയുന്നു.