ടോക്കിയോ ഒളിമ്പിക്സില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ സാനിയ-അങ്കിത ജോഡി

single-img
2 July 2021

ജപ്പാനിലെ ടോക്കിയോയിൽ നടക്കുന്ന ഒളിമ്പിക്സ് ടെന്നിസില്‍ വനിതാ വിഭാഗം ഡബിള്‍സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച്‌ സാനിയ മിര്‍സാ – അങ്കിതാ റെയ്ന സഖ്യം മത്സരിക്കും.രാജ്യത്തിനായി ഔദ്യോഗികമായി ഇതിനുള്ള സ്ഥിരീകരണം വന്നത് വ്യാഴാഴ്ചയാണ്.

തന്റെ കരിയറിലെ നാലാമത്തെ ഒളിമ്പിക്സിനായി തയ്യാറെടുക്കുന്ന സാനിയ മിര്‍സയ്ക്ക് എല്ലാവിധ ആശംസകളും നേരുനതായി കേന്ദ്ര കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജു പറഞ്ഞു. ഒളിമ്പിക്സിൽ സാനിയ – അങ്കിത സഖ്യത്തെ ഓര്‍ത്ത് ഇന്ത്യയ്ക്ക് അഭിമാനിക്കാന്‍ ഇടവരട്ടെ എന്നും മന്ത്രി കൂട്ടിച്ചേർത്തു.