കേരളത്തിൽ നിന്നും എത്തുന്നവർക്കുള്ള നിയന്ത്രണം കടുപ്പിച്ച് കർണാടകം

single-img
1 July 2021

സംസ്ഥാനത്ത് വൈറസ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ കേരളത്തിൽ നിന്നും എത്തുന്നവര്‍ക്കുള്ള നിയന്ത്രണം കടുപ്പിച്ച് കർണാടകം . പുതിയ തീരുമാന പ്രകാരം വരാൻ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റിവ് സർട്ടിഫിക്കറ്റോ രണ്ടുഡോസ് വാക്സിൻ എടുത്ത രേഖയോ നിർബന്ധമാണ്.

ഇതു സംബന്ധിച്ച ഉത്തരവ് കര്‍ണാടകം പുറത്തിറക്കുകയും ചെയ്തു. ഇരു സംസ്ഥാനങ്ങളുടെയും അതിർത്തി ജില്ലകളായ ദക്ഷിണ കന്നഡ , കൊടഗു , ചാമ്‌രാജ് നഗര എന്നിവിടങ്ങളിലെ ചെക്പോസ്റ്റുകളിൽ പരിശോധന ശക്തമാക്കാനാണ് കര്‍ണാടകയുടെ തീരുമാനം . കേരളത്തിലേക്ക് ഇടയ്ക്ക് വന്നുപോകുന്ന വിദ്യാർഥികൾ , വ്യാപാരികൾ എന്നിവർ രണ്ടാഴ്ച കൂടുമ്പോൾ ടെസ്റ്റ് എടുക്കേണ്ടിവരും.

പുതിയ ഉത്തരവ് പ്രകാരം ആരോഗ്യ പ്രവർത്തകർക്കും രണ്ടുവയസിൽ താഴെയുള്ള കുട്ടികൾക്കും , മരണ / ചികിത്സ സംബന്ധമായ ആവശ്യങ്ങൾക്ക് വരുന്നവർക്കും മാത്രം ഇളവ് അനുവദിക്കും. മറ്റുള്ള വർക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം നടപടിയെടുക്കുമെന്നും ഉത്തരവിലുണ്ട്.