‘പോയി ചത്തോ’; സ്‌കൂള്‍ ഫീസ് വര്‍ദ്ധനവില്‍ പരാതിപ്പെട്ട രക്ഷിതാക്കളോട് മധ്യപ്രദേശ് വിദ്യാഭ്യാസമന്ത്രി

30 June 2021

സ്‌കൂൾ ഫീസ് വർദ്ധനവിനെക്കുറിച്ച് പരാതിപ്പെട്ട രക്ഷിതാക്കളോട് മോശമായി പ്രതികരിച്ച മധ്യപ്രദേശ് വിദ്യാഭ്യാസ മന്ത്രി വിവാദത്തിൽ. മന്ത്രിയുടെ സമീപം പരാതി പറയാനെത്തിയ രക്ഷിതാക്കളോട് ‘പോയി ചത്തോ’ എന്നാണ് മന്ത്രി ഇന്ദർ സിങ്ങ് പർമാർ പറഞ്ഞത്.
കൊവിഡ് പ്രതിസന്ധിയില്‍ സ്കൂൾ ഫീസ് വര്‍ദ്ധിപ്പിക്കുനത്തില്‍ നിയന്ത്രണം വേണമെന്നാവശ്യപ്പെട്ട് മധ്യപ്രദേശ് പാലക് മഹാസംഘ് എന്ന സംഘടനയിലെ രക്ഷിതാക്കളാണ് ഇന്ദർ സിങ്ങ് പർമാറിനെക്കാണാൻ അദ്ദേഹത്തിന്റെ വസതിയിലെത്തിയത്.
സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പ് തങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നില്ലെങ്കിൽ തങ്ങൾ എന്ത് ചെയ്യുമെന്ന് രക്ഷിതാക്കൾ ചോദിച്ചപ്പോഴാണ് ‘പോയി ചത്തോ’ എന്ന് മന്ത്രി മറുപടിയായി പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ സംഭവത്തിന്‍റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.