സൈക്കിളില്‍ പോയാല്‍ മലനീകരണവും കുറയും; ഇന്ധനവില വർദ്ധവിനോട് പ്രതികരിച്ച് മധ്യപ്രദേശ് മന്ത്രി

single-img
29 June 2021

രാജ്യത്ത് തുടര്‍ച്ചയായി വര്‍ദ്ധിക്കുന്ന ഇന്ധന വില നൂറുരൂപ കടന്നതിനെ വിമര്‍ശനങ്ങള്‍ക്കിടയില്‍ ഇന്ധന വിലയില്‍ ന്യായീകരണം കണ്ടെത്തുകയാണ് മധ്യപ്രദേശ് ഊര്‍ജ വകുപ്പ് മന്ത്രി പ്രധുമാന്‍ സിങ് തോമര്‍. ജനങ്ങളോട് സൈക്കിള്‍ ചവിട്ടാനാണ് ഇന്ധന വില വര്‍ദ്ധനവിനെപ്പറ്റിയുള്ള ചോദ്യത്തിന് മന്ത്രിയുടെ മറുപടി.

ആളുകള്‍ പച്ചക്കറി ചന്തകളിലേക്ക് സൈക്കിളില്‍ പോയാല്‍ മലനീകരണം കുറയും, ഇത് എല്ലാവരുടെയും ആരോഗ്യത്തിന് നല്ലതാണെന്നും മന്ത്രി പറഞ്ഞു. രാജ്യമാകെ വിലകള്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണെന്നും എന്നാല്‍ ഇന്ധന വിലയിലൂടെ ലഭിക്കുന്ന പണം പാവപ്പെട്ടവര്‍ക്ക് ഉപകാരപ്രദമാകുമെന്നും മന്ത്രി പറയുന്നു.

‘നാം സാധാരണ ഒരു പച്ചക്കറി മാര്‍ക്കറ്റിലേക്ക് സൈക്കിള്‍ ചവിട്ടാറുണ്ടോ? അങ്ങിനെ ചെയ്‌താല്‍ നമ്മെ ആരോഗ്യവാന്മാരാക്കുകയും മലിനീകരണം അകറ്റുകയും ചെയ്യും. ഇന്ധന വില ഇപ്പോള്‍ ഉയര്‍ന്നതാണെങ്കിലും ഇതിലൂടെ വരുന്ന പണം പാവപ്പെട്ടവര്‍ക്കായി വിനിയോഗിക്കുകയാണ്.’- തോമര്‍ പറഞ്ഞു.

മാത്രമല്ല, രാജ്യത്ത് പെട്രോളിനും ഡീസലിനുമാണോ കൂടുതല്‍ പ്രാധ്യാനം, അതോ ആരോഗ്യ സേവനങ്ങള്‍ക്കാണോ എന്നും അദ്ദേഹം ചോദിക്കുന്നു.