ഇവര്‍ യൂറോയിൽ ഇതുവരെ മികച്ച പ്രകടനം നടത്തിയ 5 താരങ്ങൾ

single-img
28 June 2021

യൂറോ കപ്പിലെ ഈ സീസണിലെ 2020ൽ ആദ്യഘട്ട മത്സരങ്ങൾക്ക് ശേഷം പ്രീക്വാർട്ടർ തുടങ്ങിയിരിക്കുകയാണ്. ആദ്യ ഘട്ടത്തിൽ നിന്നും ഡെൻമാർക്ക്, ഇറ്റലി, ബെൽജിയം, ചെക് റിപ്പബ്ലിക്ക് ടീമുകൾ ക്വാർട്ടറിലേക്ക് കടന്നപ്പോൾ യൂറോ കപ്പ് നേടുമെന്ന് പോലും പലരാലും പ്രവചിക്കപ്പെട്ടിരുന്ന പോർച്ചുഗലും ബെൽജിയവും പുറത്തായി. ഇതുവരെയുള്ള പ്രകടനങ്ങളാൽ ടൂർണമെൻറിലെ മികച്ച 5 താരങ്ങൾ ഇവരാണ്.

  1. ഫ്രെങ്കി ഡിജോങ് (നെതർലാൻഡ്)

മികച്ച കളിക്കാരുടെ പട്ടികയിൽ പട്ടികയിൽ അഞ്ചാം സ്ഥാനത്തുള്ള കളിക്കാരനാണ് നെതർലാൻഡ് താരമായ ഫ്രെങ്കി ഡിജോങ് . ക്ലബ് ഫുട്‌ബോളിൽ ബാഴ്സലോണയുടെ സൂപ്പർതാരമായ ഡിജോങ് യൂറോയിലും വളരെ മികച്ച പ്രകടനം നടത്തി. എന്നാൽ ടൂർണമെന്റിൽ പ്രീ ക്വാർട്ടറിൽ ചെക് റിപ്പബ്ലക്കിനോട് നേരിട്ട അപ്രതീക്ഷിതമായ തോൽവി ടീമിന് ഈ യൂറോ കപ്പ് തിരിച്ചടിയുടേതായി മാറി.

  1. മാനുവെൽ ലോക്കാട്ടെല്ലി (ഇറ്റലി)

ഇറ്റലിയുടെ മാനുവെൽ ലോക്കാട്ടെല്ലിയാണ് ഈ യൂറോകപ്പിൽ മധ്യനിരയിൽ ഇറ്റലിയുടെ കരുത്ത്. ഒരേസമയം തന്നെ ഡ്രിബ്ലിങിലും പാസിങിലും ഗോളടിക്കുന്നതിലും ലോക്കാട്ടെല്ലി മിടുക്കനാണ്. ടീമിന്റെ ആവശ്യം അറിഞ്ഞുകൊണ്ട് വേണമെങ്കിൽ പ്രതിരോധത്തിലും ഇറങ്ങിക്കളിക്കും ഈ സൂപ്പർ മധ്യനിരതാരം.

  1. പാട്രിക് ഷിക്ക് (ചെക് റിപ്പബ്ലിക്ക്)

ചെക് റിപ്പബ്ലിക്കിൻെറ ഇതുവരെയുള്ള ടൂർണമെന്റ് മുന്നേറ്റത്തിൽ ഗോളടിവീരൻ പീറ്റർ ഷിക്കിൻെറ പ്രകടനം പ്രധാനപ്പെട്ടതാണ്.നിലവിൽ പ്രീ ക്വാർട്ടറിൽ ശക്തരായ നെതർലൻറ്സിനെ പരാജയപ്പെടുത്തി മുന്നേറിയിരിക്കുകയാണ് ചെക്ക് ടീം. ഇതേവരെ നാല് ഗോളുകൾ നേടിയ ഷിക്ക് ഗോൾവേട്ടക്കാരിൽ രണ്ടാമനാണ്.

  1. ക്രിസ്റ്റ്യാനോ റൊണാൾഡോ (പോർച്ചുഗൽ)

പോർച്ചുഗൽ ഇതിനോടകം ടൂർണമെൻറിൽ നിന്ന് പുറത്തായെങ്കിലും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഒറ്റയാൻ പോരാട്ടങ്ങൾ ആരാധകർക്ക് മറക്കാനാവില്ല. ഇപ്പോൾ പോലും 5 ഗോളുമായി ഈ യൂറോകപ്പിലെ ടോപ് ഗോൾ സ്കോററാണ് താരം.

  1. കെവിൻ ഡിബ്രുയിൻ (ബെൽജിയം)

ബെൽജിയത്തിൻെറ ആവനാഴിയിലെ ബ്രഹ്‌മാസ്‌ത്രം കെവിൻ ഡിബ്രുയിനാണ് ഇതുവരെ ഈ യൂറോ കപ്പിലെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ ഒന്നാംസ്ഥാനത്തുള്ളത്. ആദ്യമത്സരത്തിൽ പരിക്ക് കാരണം കളിക്കാതിരുന്ന ഡിബ്രുയിൻ തിരിച്ചെത്തിയതോടെ ബെൽജിയത്തിൻെറ കുതിപ്പിന് വേഗമേറിയിരുന്നു. ഇതുവരെ ഒരു ഗോളും ഒരു അസിസ്റ്റും ഇദ്ദേഹത്തിന്റെ പേരിലുണ്ട്.