കൊവിഡ് ധനപ്രതിസന്ധി മറികടക്കാന്‍ എട്ടിന കർമ്മപദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി


രാജ്യം ഇപ്പോള്‍ കടന്നുപോകുന്ന കൊവിഡ് രണ്ടാം തരംഗത്തിന്റെ സാമ്പത്തിക ആഘാതം കണക്കിലെടുത്ത് ആരോഗ്യ രംഗത്തെ അടിസ്ഥാന സൗകര്യ വികസനവും കണക്കിലെടുത്ത് അധിക സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. ഇതിനായി എട്ടിന കർമപദ്ധതിയാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചത്.
പ്രധാനമായും 1.1 ലക്ഷം കോടി രൂപയുടെ വായ്പാ ഗാരന്റി പദ്ധതി, ആരോഗ്യ മേഖലയ്ക്ക് 50,000 കോടി രൂപ, 25 ലക്ഷം പേർക്ക് മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ വഴി വായ്പാ സഹായം എന്നിവയാണ് പ്രഖ്യാപനങ്ങൾ. ഈ വായ്പകളുടെ പരമാവധി വായ്പ കാലാവധി മൂന്ന് വർഷമായിരിക്കും.
പുതിയ പദ്ധതികൾക്ക് 75 ശതമാനം വരെ വായ്പയും ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു. ആത്മനിർഭർ ഭാരത് പാക്കേജിന്റെ ഭാഗമായി ആരംഭിച്ച എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരണ്ടി സ്കീമിനായി ആകെ 1.5 ട്രില്യൺ രൂപയാണ് കേന്ദ്രസർക്കാർ അധികമായി കണക്കാക്കുന്നത്.