സ്ത്രീധന പീഡനങ്ങൾ ഒഴിവാക്കാന്‍ സംവിധാനം വേണം; പ്രധാനമന്ത്രിയെ കാര്യങ്ങള്‍ ധരിപ്പിക്കും: സുരേഷ് ഗോപി

single-img
27 June 2021

സ്ത്രീധന പീഡനങ്ങളെ തുടർന്ന് കൊല്ലം ജില്ലയില്‍ ആത്മഹത്യ ചെയ്ത കൊല്ലത്തെ വിസ്മയയുടെ വീട് സന്ദർശിച്ച് സുരേഷ് ഗോപി എംപി. ഇന്ന് വൈകിട്ടോടെയാണ് അദ്ദേഹം കൊല്ലത്ത് എത്തി വിസ്മയയുടെ മാതാപിതാക്കളെ കണ്ടത്.

സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന സ്ത്രീധന പീഡനങ്ങൾ ഒഴിവാക്കാനായി വിവിധ പഞ്ചായത്തുകളിൽ ഗ്രാമസഭകൾ രൂപീകരിക്കണമെന്ന് സുരേഷ് ഗോപി അതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. ഈ കാര്യത്തിനായിപ്രധാനമന്ത്രിയെ അടക്കം നേരിൽ കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിസ്മയയുടേതിന് സമാനമായ സംഭവങ്ങൾ ഉണ്ടാകുമ്പോൾ പെണ്മക്കളുള്ള കുടുംബങ്ങൾക്ക് വലിയ അങ്കലാപ്പിലാണ്. ഇനി ഒരിക്കലും ഇതുപോലെ ഒന്ന് ആവർത്തിക്കരുതെന്ന് പറയുന്നത് മാത്രം മതിയാകില്ല. അതിനായി സംസ്ഥാന സാമൂഹ്യനീതി വകുപ്പ് മുൻകൈ എടുത്ത് ഇത് തടയാനുള്ള കാര്യങ്ങൾ ചെയ്യണമെന്നും പോലീസുകാർക്ക് എല്ലാം വിട്ടു കൊടുക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.