ഗുജറാത്തിൽ ഡിവൈഎഫ്ഐ ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊന്നും നടക്കുമായിരുന്നില്ല; മമ്മൂട്ടിയുടെ പ്രസ്താവന ശരിവെച്ച് മുകേഷ്

single-img
26 June 2021

നമ്മുടെ സമൂഹം പിന്തുടരുന്ന സ്ത്രീധനം എന്ന സാമൂഹിക വിപത്തിനെതിരെ ധാരാളം കാര്യങ്ങൾ ചെയ്യാൻ ഡിവൈഎഫ്ഐ എന്ന സംഘടനയ്ക്ക് സാധിക്കുമെന്ന് മുകേഷ് എംഎൽഎ.നേരത്തെ ഒരുപാട് ചർച്ചയായ മമ്മൂട്ടിയുടെ പഴയ ഒരു പ്രസ്താവന ഇപ്പോൾ സത്യമാണെന്ന് ജനം തിരിച്ചറിയുന്നതായും കൊല്ലത്ത് ഡിവൈഎഫ്ഐ സംഘടിപ്പിച്ച പരിപാടിയിൽ മുകേഷ് പറഞ്ഞു….

നേരത്തെ, ഗുജറാത്തില്‍ നടന്ന വംശഹത്യയെ അപലപിച്ച് കൊണ്ട് മമ്മൂട്ടി പ്രസ്താവന നടത്തിയിരുന്നു. ഗുജറാത്തിൽ ഡിവൈഎഫ്ഐ ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊന്നും നടക്കുമായിരുന്നില്ലെന്ന് അന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ അന്നെല്ലാവരും അദ്ദേഹത്തെ വിമർശിച്ചു. പക്ഷെ അദ്ദേഹം പറഞ്ഞത് നൂറ് ശതമാനം സത്യമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. വിസ്മയ, നമ്മുടെ സഹോദരി, അല്ലെങ്കിൽ മകൾ എനിക്ക് മകൾ എന്നു പറയാം. ഇങ്ങനെയൊരു സ്ഥലത്തേക്കാണോ നമ്മൾ കെട്ടിച്ച് അയക്കേണ്ടത്.

പറഞ്ഞുവിടേണ്ടത്. ആ വീട്ടിൽ എല്ലാം സഹിച്ച് ഇങ്ങനെയൊരു ജീവിതമാണോ ഇവൾ നയിക്കേണ്ടത്. അത് നമ്മൾ വളരെ ഗൗരവത്തോടെ ചിന്തിച്ച് അതിനെതിരെ ആഞ്ഞടിക്കണമെന്ന് അദ്ദേഹം പറഞ്ഞു.