മാവേലിക്കരയിൽ മൊബൈൽ ടവറിൽ കയറി ആത്മഹത്യ ചെയ്ത് യുവാവ്

single-img
24 June 2021

മാവേലിക്കരയിൽ മൊബൈൽ ടവറിൽ കയറി യുവാവ് ആത്മഹത്യ ചെയ്തു. കൊറ്റക്കടവ് സ്വദേശി ശ്യാം ആണ് മാവേലിക്കരയിൽ നഗരസഭ ഓഫീസിന് എതിർവശത്തുള്ള ബി എസ്എ ൻ എൽ. ടവറിൽ തൂങ്ങിമരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെ ശ്യാം ടവറിൽ കയറി ആത്മഹത്യാഭീഷണി മുഴക്കിയതിനെ തുടർന്ന് താഴെയിറക്കാൻ പൊലീസും ഫയർഫോഴ്സും ശ്രമം നടത്തിയെങ്കിലും വഴങ്ങിയില്ല.

പിന്നാലെ യുവാവ് ലുങ്കികൊണ്ട് കുരുക്ക് ഉണ്ടാക്കി ആത്മഹത്യ ചെയ്യുകയായിരുന്നു. മദ്യപിച്ച് ബഹളമുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ആത്മഹത്യയുടെ കാരണമെന്ന് പോലീസ് പറയുന്നു. നിലവിൽ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.