എനിക്ക് ഒമ്പത് വയസ്സുള്ളപ്പോഴാണ് അമ്മ വീണ്ടും ഗര്‍ഭിണിയാണെന്ന് പറയുന്നത്; താന്‍ അസ്വസ്ഥയായിരുന്നുതായി അഹാന

single-img
24 June 2021

തന്റെ ഏറ്റവും ഇളയ സഹോദരിയായ ഹന്‍സികയുമായുള്ള മാനസിക അടുപ്പത്തെ കുറിച്ച് പറയുകയാണ് മലയാളികളുടെപ്രിയതാരം അഹാന. തന്റെഅമ്മ ഹന്‍സികയെ ഗര്‍ഭം ധരിച്ചു എന്നറിഞ്ഞപ്പോള്‍ താന്‍ അസ്വസ്ഥയായിരുന്നു എന്നാണ് അഹാന പറയുന്നത്. കാരണം, കൂട്ടുകാര്‍ കളിയാക്കും എന്ന് കരുതി സങ്കടപ്പെട്ടിരുന്നുവെന്നാണ് അഹാന ഇന്‍സ്റ്റാഗ്രാമില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.

അഹാനയുടെ കുറിപ്പ് പൂര്‍ണ്ണരൂപം:

ഞാന്‍ ഇപ്പോള്‍ അവളെ ഒരുപാട് സ്നേഹിക്കുന്നു. എന്റ കുഞ്ഞു സഹോദരിയായി ഈ പാവക്കുട്ടിയെ കിട്ടിയത് എന്റെ ഭാഗ്യമാണ്. എനിക്കവളെ കെട്ടിപ്പിടിക്കാം, ഉമ്മ വയ്ക്കാം, ശല്യപ്പെടുത്താം, അവള്‍ക്ക് സര്‍പ്രൈസ് സമ്മാനങ്ങള്‍ നല്‍കാം, അവളുടെ പ്രതികരണങ്ങള്‍ റെക്കോര്‍ഡ് ചെയ്യാം. എനിക്ക് ഒമ്പത് വയസ്സുള്ളപ്പോഴാണ് അമ്മ വീണ്ടും ഗര്‍ഭിണിയാണെന്ന് പറയുന്നത്.

എന്റെ കൂട്ടുകാര്‍ കളിയാക്കുമോ എന്നോര്‍ത്ത് ഞാനാദ്യം അലോസരപ്പെട്ടു. പക്ഷേ, എന്റെ ദൈവമേ, ഈ കുഞ്ഞില്ലായിരുന്നെങ്കില്‍ ജീവിതം വല്ലാതെ ബോറിംഗ് ആയി പോയേനെ. ഞങ്ങളുടെ ജീവിതത്തിലെ വെളിച്ചം, ഹൃദയത്തിന്റെ സന്തോഷം, നിന്നെ ഞാന്‍ സ്നേഹിക്കുന്നു കുഞ്ഞേ…2011ല്‍ നിന്നുള്ളതാണ് ഈ ചിത്രം. പിങ്ക് നിറമുള്ള ആ കണ്ണട എനിക്കന്ന് ഏറെ പ്രധാനമായിരുന്നു.

ഇന്ന് ഹന്‍സുവിന്റെ പിറന്നാളല്ല, നിങ്ങള്‍ നിങ്ങളെ സ്നേഹിക്കുന്നതിനേക്കാള്‍ കൂടുതല്‍ നിങ്ങള്‍ മറ്റൊരു വ്യക്തിയെ സ്നേഹിക്കുമ്പോള്‍ പ്രത്യേക കാരണങ്ങളൊന്നുമില്ലെങ്കില്‍ കൂടി അവരെ കുറിച്ച് ഇടയ്ക്ക് നീണ്ട പോസ്റ്റുകള്‍ ഇട്ടുകൊണ്ടേയിരിക്കും. കാരണം, ചില ദിവസങ്ങളില്‍ നിങ്ങളുടെ ഹൃദയത്തില്‍ ആ സ്നേഹം അടങ്ങിയിരിക്കില്ല. ഇന്ന് നമ്മുടെ ദിനം വഴക്കില്‍ അവസാനിക്കില്ലെന്ന് പ്രതീക്ഷിക്കുന്നു.