ഇന്ധന വില വര്‍ദ്ധന; മുന്‍ യുപിഎ സര്‍ക്കാറിനെ കുറ്റപ്പെടുത്തി കേന്ദ്രപെട്രോളിയം മന്ത്രി


രാജ്യത്തെ തുടര്‍ച്ചയായ ഇന്ധന വില വര്‍ദ്ധനയില്‍ മുന്‍ യുപിഎ സര്‍ക്കാറിനെ കുറ്റപ്പെടുത്തി കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്. യുപിഎ സര്‍ക്കാര്‍ അധികാരമൊഴിഞ്ഞപ്പോള്‍ ഇന്ധന ബോണ്ടിന്റെ പുറത്ത് കോടിക്കണക്കിന് രൂപ കുടിശ്ശിക വരുത്തിയെന്നും ഈ ബാധ്യതയെല്ലാം പിന്നീട് വന്ന സര്‍ക്കാറിന്റെ തലയിലായെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്കി.
അപ്പോള്‍ ഉണ്ടായ കുടിശ്ശികയും അതിന്റെ പലിശയും ഇപ്പോഴത്തെ സര്‍ക്കാറാണ് അടക്കുന്നത്. അതിനാലാണ് ഇന്ധന വില ഉയരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടൊപ്പം തന്നെ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതും വില വര്‍ദ്ധനവിന് കാരണമാണ്.
നിലവില്‍ നമ്മുടെ രാജ്യത്ത് ആഭ്യന്തര ഉപയോഗത്തിന്റെ 80 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. ഇതില്‍ തന്നെ ഇന്ധനവിലയുടെ നികുതി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ക്ഷേമപദ്ധതികള്‍ക്കാണ് ചെലവഴിക്കുന്നത്. മന്ത്രി വ്യക്തമാക്കി.