സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന് ദേശീയ പുരസ്‌കാരം

single-img
22 June 2021

രാജ്യത്തെ വിവിധ സംസ്ഥാന ചാനലൈസിംഗ് ഏജന്‍സികളില്‍ 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റവും മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ച ലെവല്‍ വണ്‍ സ്ഥാപനങ്ങളില്‍ ഒന്നാം സ്ഥാനത്തിന് കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷനെ തെരഞ്ഞെടുത്തു.

ഇത് തുടര്‍ച്ചയായ നാലാം വര്‍ഷമാണ് ദേശീയ പട്ടികജാതി ധനകാര്യ വികസന കോര്‍പറേഷന്റെ ഏറ്റവും മികച്ച ചാനലൈസിംഗ് ഏജന്‍സിയായി കേരളത്തിലെ വനിതാ വികസന കോര്‍പ്പറേഷനെ തെരഞ്ഞെടുത്തത്. പഴുതുകൾ ഇല്ലാത്ത കൃത്യമായ ആസൂത്രണത്തോടെ വനിത വികസന കോര്‍പറേഷന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് നമുക്ക് ലഭിച്ച ദേശീയ പുരസ്‌കാരമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.