എസ് രമേശന്‍ നായര്‍ അന്തരിച്ചു

single-img
18 June 2021

പ്രശസ്ത കവിയും ഗാനരചയിതാവും എഴുത്തുകാരനുമായിരുന്ന എസ് രമേശന്‍ നായര്‍ ( 73) അന്തരിച്ചു. ഏതാനുംദിവസമായി കൊവിഡ് ബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം.

1985ലായിരുന്നു രംഗം എന്ന സിനിമയുടെ ഗാനരചന നിര്‍വ്വഹിച്ചുകൊണ്ട് മലയാള സിനിമയിലേക്ക് അദ്ദേഹത്തിന്റെ അരങ്ങേറ്റം. അതിനുശേഷം ഇതുവരെ നാനൂറിലധികം ചലച്ചിത്രങ്ങള്‍ക്ക് അദ്ദേഹം ഗാനരചന നിര്‍വ്വഹിച്ചിട്ടുണ്ട്. അനിയത്തിപ്രാവ്, ഗുരു, അച്ചുവേട്ടന്റെ വീട്, ഏപ്രിൽ 19, കൈയെത്തും ദൂരത്ത്, ചന്ദ്രനുദിക്കുന്ന ദിക്കിൽ, പ്രണയനിലാവ്,മയില്പീലിക്കാവ് തുടങ്ങി നാനൂറിൽപരം സിനിമകളിലെ ഗാനങ്ങൾ നമുക്കു സമ്മാനിച്ചത് ഇദ്ദേഹമാണ്.

2010-ലെ കേരളസാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരവും ആറാം വെണ്ണിക്കുളം സ്മാരക പുരസ്കാരവും ആശാൻ പുരസ്കാരവും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. 2018 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ഗുരുപൗർണ്ണമി എന്ന കാവ്യ സമാഹാരത്തിനു ലഭിച്ചു.