ഡെങ്കിപ്പനി: നടിയും നിർമാതാവുമായ സാന്ദ്ര തോമസിനെ ഐസിയുവിൽ പ്രവേശിപ്പിച്ചു

single-img
17 June 2021

മലയാള സിനിമയിലെ പ്രശസ്ത നടിയും നിർമാതാവുമായ സാന്ദ്ര തോമസിനെ ഡെങ്കിപ്പനി കാരണം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡെങ്കിപ്പനി കൂടിയതിനാല്‍ രക്തസമ്മർദം കുറഞ്ഞതിനെ തുടര്‍ന്നാണ്‌ സാന്ദ്രയെ ഐസിയുവില്‍ പ്രവേശിപ്പിച്ചത്എന്ന് സഹോദരി സ്‍നേഹ മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു. നിലവില്‍ സാന്ദ്രയുടെആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരുന്നുണ്ടെന്നും സ്‍നേഹ അറിയിക്കുന്നു.

“ഹൃദയമിടിപ്പും രക്തസമ്മർദവും വളരെ കൂടിയതിനെ തുടർന്ന് ചേച്ചിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡോക്ടർമാര്‍ നടത്തിയ വിശദപരിശോധനയിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഐസിയുവിൽ ആയിട്ട് ഇപ്പോൾ രണ്ട് ദിവസം പിന്നിടുന്നു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരുന്നുണ്ട്. നിങ്ങളുടെ എല്ലാവരുടെയും പ്രാർഥന ഒപ്പം വേണം”- സ്‍നേഹ പറയുന്നു.