ആശ്വാസം; രാജ്യത്ത് 62,224 പുതിയ കൊവിഡ് കേസുകള്‍

single-img
16 June 2021

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 62,224 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ കുറഞ്ഞ് വരികയാണ്. എന്നാല്‍ മരണസംഖ്യയില്‍ വലിയ മാറ്റം ഉണ്ടാകുന്നില്ല. 24 മണിക്കൂറിനിടെ 2542 മരണങ്ങളാണ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ 3.79 ലക്ഷം പേര്‍ കൊവിഡ് ബാധിച്ചു മരിച്ചിച്ചുണ്ട്.

അതേസമയം, 24 മണിക്കൂറിനിടെ 1.07 ലക്ഷം പേര്‍ രോഗമുക്തി നേടി. ആകെ രോഗബാധിതരില്‍ 2.83 കോടി ആളുകള്‍ രോഗമുക്തരായിട്ടുണ്ട്. നിലവില്‍ 8.65 ലക്ഷം പേര്‍ മാത്രമാണ് ചികില്‍സയിലുള്ളത്. രാജ്യത്ത് 26.19 കോടി പേര്‍ ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്നലെ 12246 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 166 മരണം റിപ്പോർട്ട് ചെയ്തു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.76 ആണ്. എറണാകുളം 1702, കൊല്ലം 1597, തിരുവനന്തപുരം 1567, തൃശൂർ 1095, മലപ്പുറം 1072, പാലക്കാട് 1066, ആലപ്പുഴ 887, കോഴിക്കോട് 819, കണ്ണൂർ 547, ഇടുക്കി 487, പത്തനംതിട്ട 480, കോട്ടയം 442, കാസർഗോഡ് 301, വയനാട് 184 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചത്.