അയ്യപ്പന്റെ പേര് പറഞ്ഞ് വോട്ടഭ്യര്‍ത്ഥന; കെ ബാബുവിന്റെ തെരഞ്ഞെടുപ്പ് ജയം അസാധുവാക്കണമെന്ന ഹർജിയുമായി എം സ്വരാജ്

single-img
15 June 2021

ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിലെ മുന്‍മന്ത്രി കെ ബാബുവിന്റെ ജയം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് എതിര്‍സ്ഥാനാര്‍ത്ഥി എം സ്വരാജ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ശബരിമല അയ്യപ്പന്റെ പേര് പറഞ്ഞ് വോട്ടഭ്യര്‍ത്ഥന നടത്തിയെന്നും അതുവഴി കെ ബാബു തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ചെന്നും സ്വരാജിന്റെ ഹര്‍ജിയില്‍ പറയുന്നു.

മാത്രമല്ല, തെരഞ്ഞെടുപ്പ് സമയത്തെ വോട്ടേര്‍സ് സ്ലിപ്പില്‍ കെ ബാബു അയ്യപ്പന്റെ ചിത്രമുപയോഗിച്ചെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. തെരഞ്ഞെടുപ്പിലെ മത്സരം അയ്യപ്പനും സ്വരാജും എന്ന രീതിയില്‍ പ്രചരിപ്പിച്ചുവെന്നും സ്വരാജ് പറയുന്നു. കെ ബാബു തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതിനാല്‍ തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നാണ് സ്വരാജ് ഹര്‍ജിയില്‍ പ്രധാനമായും ആവശ്യം ഉയര്‍ത്തുന്നത്.