സീതയായി അഭിനയിക്കാൻ ഹിന്ദു നടി മതി; കരീന കപൂറിനെതിരെ സംഘപരിവാര്‍ സംഘടനകള്‍

single-img
12 June 2021

ഇന്ത്യന്‍ ഇതിഹാസമായ രാമായാണം അടിസ്ഥാനമാക്കി ഹിന്ദിയില്‍ അലൗകിക് ദേശായി സംവിധാനം ചെയ്യുന്ന പുതിയ സിനിമ ‘സീത ദ ഇൻകാർനേഷനി’ൽ കരീന കപൂറിനെ നായികയാക്കാനുള്ള നീക്കത്തിനെതിരെ സംഘ് പരിവാർ.

രാമായണത്തില്‍ സീതയായി അഭിനയിക്കാൻ ഹിന്ദുനടി മതി എന്നാണ് സംഘ്പപരിവാര്‍ സംഘടനകള്‍ ഉയര്‍ത്തുന്ന ആവശ്യം. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ബോയ്‌ക്കോട്ട് കരീന കപൂർ ഖാൻ എന്ന ഹാഷ് ടാഗും ട്രൻഡിങ്ങാണ്. ഇന്നലെയായിരുന്നു ചിത്രത്തില്‍ അഭിനയിക്കാന്‍ സിനിമയുടെ അണിയറ പ്രവർത്തകർ കരീനയെ സമീപിച്ചത്. സീതയായി വേഷം ചെയ്യാൻ നടി 12 കോടി രൂപ പ്രതിഫലം ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ടായിരുന്നു.

ഈ വാർത്തകൂടി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചാണ് സംഘ്പരിവാർ സംഘടനകള്‍ നടിക്കെതിരെ തിരിഞ്ഞത്.രാമായണത്തില്‍ സീതയേക്കാൾ ശൂർപ്പണഖയുടെ വേഷമാണ് കരീനയ്ക്ക് ചേരുകയെന്ന് ഒരു ട്വിറ്റർ യൂസർ പ്രതികരിച്ചു.