ബിജെപി നേതാക്കൾക്കും പ്രവർത്തകർക്കും എതിരെ ബഹിഷ്കരണ ആഹ്വാനവുമായി ലക്ഷദ്വീപ് ജനങ്ങൾ

single-img
11 June 2021

കേന്ദ്ര പ്രതിനിധിയായ പ്രഫുല്‍ പട്ടേല്‍ നടപ്പാക്കുന്ന ഹിന്ദുത്വ നയങ്ങൾക്കെതിരെ ലക്ഷ ദ്വീപ് നിവാസികൾ പ്രതിഷേധം കടുപ്പിക്കുന്നു. ദ്വീപ് നിവാസികളെ ചതിക്കുന്ന ബിജെപി നേതാക്കൾക്കും പ്രവർത്തകർക്കും എതിരെ ബഹിഷ്കരണ ആഹ്വാനം നൽകിയിരിക്കുകയാണ് ജനങ്ങൾ

.ഇതിന്റെ ഭാഗമായി തന്റെ കടയില്‍ നിന്നും ബിജെപിക്കാര്‍ക്ക് സാധനങ്ങള്‍ നല്‍കില്ലെന്ന നോട്ടീസ് പതിചിരിക്കുകയാണ് ലക്ഷദ്വീപിലെ ഒരു കച്ചവടക്കാരന്‍. ഇതേസമയം തന്നെ കേന്ദ്ര നടപടിയില്‍ പ്രതിഷേധിച്ച് ലക്ഷദ്വീപ് ബിജെപിയില്‍ നിന്നും നേതാക്കളുടേയും പ്രവര്‍ത്തകരുടേയും കൂട്ടരാജിയും നടക്കുന്നുണ്ട്.

ഇന്ന് ഒറ്റ ദിവസ, മാത്രം മാത്രം ചെത്തിലാത്ത് ബിജെപി ഘടകത്തില്‍ നിന്നും പ്രസിഡണ്ട് ആമിന ഉള്‍പ്പെടെ എക്‌സിക്യൂട്ടീവ് അംഗങ്ങളായ അബ്ദുല്‍ ഹമീദ്.എംപി, നൗഷാദ് പള്ളിച്ചപുര, മുല്ലക്കോയാ, ഉമ്മുല്‍ കുലുസ് സൗഭാഗ്യ വീട്, തുടങ്ങിയവര്‍ രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്.