മുല്ലക്കര രത്നാകരൻ്റെ ഫെയ്സ്ബുക്ക് പേജിന് വിലക്ക്: കേന്ദ്രസർക്കാരിനെ വിമർശിച്ച പോസ്റ്റിൻ്റെ പേരിലാണോയെന്ന് മുല്ലക്കര

single-img
10 June 2021
Mullakkar Retnakaran Facebook page restriction

മുൻ മന്ത്രിയും സിപിഐ സംസ്ഥാന എക്സിക്യൂട്ടിവ് അംഗവുമായ മുല്ലക്കര രത്നാകരൻ്റെ ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റിടുന്നതിന് വിലക്ക്. ഈ മാസം ആദ്യം മുതല്‍ തന്റെ വെരിഫൈഡ് ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്യുന്നതില്‍നിന്നു ഫെയ്‌സ്ബുക്ക് വിലക്കിയതായി മുല്ലക്കര രത്‌നാകരന്‍ പറഞ്ഞു. തന്റെ വ്യക്തിഗത ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

പേജ് വഴി അടുത്തകാലത്ത് വിമർശനപരം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു പോസ്റ്റ് ഇട്ടിട്ടുള്ളത് കേന്ദ്രസർക്കാരിൻ്റെ കോവിഡ് നിയന്ത്രണത്തിലെ പാളിച്ചകളെക്കുറിച്ചാണ്. അതിൽ ആരുടെ “കമ്യൂണിറ്റി സ്റ്റാൻഡേർഡ്“ ആണ് ലംഘിക്കപ്പെട്ടതെന്നറിയില്ലെന്നും മുല്ലക്കര തൻ്റെ പോസ്റ്റിൽ പറയുന്നു.

“കേന്ദ്രസർക്കാരിനെതിരായും അവരുടെ കോവിഡ് വിഷയത്തിലെ പാളിച്ചകൾക്കെതിരായും പോസ്റ്റിടുന്നവരുടെ ശബ്ദങ്ങളെ ഫെയ്സ്ബുക്ക് അടിച്ചമർത്തുന്നതായി വാർത്തകൾ വന്നിരുന്നു. പ്രശസ്ത കവി സച്ചിദാനന്ദൻ്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിന് ഇത്തരത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയതും #Modiresign എന്ന ഹാഷ്ടാഗിന് ഫെയ്സ്ബുക്ക് വിലക്കേർപ്പെടുത്തിയതും വലിയ വാർത്തയായിരുന്നു. ഇത്തരത്തിൽ ഉള്ള നയങ്ങളുടെ ഭാഗമായാണൊ ഈ വിലക്കെന്ന ചോദ്യത്തിന് “നിങ്ങളുടെ ഫ്രസ്ട്രേഷൻ ഒക്കെ ഞങ്ങൾക്ക് മനസിലാകും. പക്ഷേ ഈ വിലക്ക് നീക്കാൻ സാധിക്കില്ല“ എന്നതരത്തിലായിരുന്നു മെയിലൂടെ ഫെയ്സ്ബുക്കിൻ്റെ മറുപടി,“ മുല്ലക്കര രത്‌നാകരന്‍ പറയുന്നു.

ഈ നയങ്ങളുടെ ഭാഗമായാണോ വിലക്ക് എന്ന ചോദ്യത്തിന് ‘നിങ്ങളുടെ ഫ്രസ്‌ട്രേഷന്‍ ഒക്കെ ഞങ്ങള്‍ക്ക് മനസിലാകും. പക്ഷേ ഈ വിലക്ക് നീക്കാന്‍ സാധിക്കില്ല’ എന്നതരത്തിലായിരുന്നു മെയിലൂടെ ഫെയ്‌സ്ബുക്കിന്റെ മറുപടിയെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Mullakkara retnakaran, Facebook page, Facebook community standard, Contral Government, BJP