ജനങ്ങളോട് സംവദിക്കവേ ഫ്രഞ്ച് പ്രസിഡന്റിന്‍റെ മുഖത്തടിച്ച് യുവാവ്

single-img
9 June 2021

ജനങ്ങളോട് സംവദിക്കവേ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണിന്‍റെ മുഖത്തടിച്ച് യുവാവ്. രാജ്യത്ത് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി മാക്രോണ്‍ തെക്കുകിഴക്കൻ ഫ്രാൻസ് സന്ദർശനത്തിനെത്തിയപ്പോഴാണ് അപ്രതീക്ഷിത സംഭവം ഉണ്ടായത്. ജനങ്ങളോട് സംവദിക്കാൻ അവര്‍ക്കരികിലേക്ക് ചെന്ന പ്രസിഡന്‍റിനെ മുന്നോട്ട് വന്ന ഒരു യുവാവ് പെട്ടെന്ന് ആക്രമിക്കുകയായിരുന്നു.

സംഭവം നടന്ന ഉടൻ തന്നെ സുരക്ഷാസേന ഇടപെട്ട് സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കി. ഇതേവരെ രണ്ടു പേരെ അറസ്റ്റ് ചെയ്‌തതായി ചില വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാല്‍, വിഷയത്തില്‍ കൂടുതൽ പ്രതികരിക്കാനില്ലെന്നും മാക്രോണ്‍ പര്യടനം തുടരുകയാണെന്നും ഫ്രഞ്ച് പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതിയായ എലിസിയില്‍ നിന്ന് അറിയിച്ചു.