രാജ്യത്ത് ആശ്വാസം; പ്രതിദിന കൊവിഡ് ബാധിതര്‍ ഒരു ലക്ഷത്തില്‍ താഴെ

single-img
8 June 2021

രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതര്‍ ഒരു ലക്ഷത്തില്‍ താഴെ. പുതുതായി 86,498 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 2123 കൊവിഡ് മരണമാണ്. ആകെ കൊവിഡ് മരണ സംഖ്യ ഇതോടെ മൂന്നര ലക്ഷം കടന്നു.

63 ദിവസത്തിനിടെ ആദ്യമായാണ് ഒരു ലക്ഷത്തിന് താഴെ കൊവിഡ് കേസുകള്‍ ഉണ്ടാകുന്നത്. 66 ദിവസത്തിനിടെ ഉണ്ടായ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. അതേസമയം രാജ്യത്ത് 23,61,98,726 പേര്‍ കൊവിഡ് വാക്സിന്‍ സ്വീകരിച്ചു. 36,82,07,596 സാമ്പിളുകളാണ് രാജ്യത്ത് ജൂണ്‍ ഏഴ് വരെ രാജ്യത്ത് കൊവിഡിനായി ടെസ്റ്റ് ചെയ്തത്