ന്യൂയോര്‍ക്ക് ടൈംസ് ഉള്‍പ്പെടെയുള്ള അന്താരാഷ്‌ട്ര മാധ്യമ വെബ്സൈറ്റുകള്‍ പ്രവർത്തനരഹിതമായി

single-img
8 June 2021

പ്രശസ്ത അന്താരാഷ്‌ട്ര മാധ്യമ വെബ്സൈറ്റുകള്‍ ചൊവ്വാഴ്ച രാവിലെ മുതൽ പ്രവർത്തനരഹിതമായെന്ന് റിപ്പോർട്ട്. ന്യൂയോര്‍ക്ക് ടൈംസ്, ഫിനാന്‍ഷ്യല്‍ ടൈംസ്, ബ്ലൂംബെര്‍ഗ്, സിഎന്‍എന്‍, റെഡ്ഡിറ്റ്, ജിറ്റ് ഹബ്ബ്, സ്റ്റാക്ക് ഓവര്‍ ഫ്‌ളോ. ഗാർഡിയൻ ഉള്‍പ്പെടെയുള്ള വെബ്സൈറ്റുകളാണ് പ്രവർത്തനം നിലച്ചത്.

ഇതോടൊപ്പം ആമസോൺ വെബ്സൈറ്റും തകരാർ നേരിട്ടു. അമേരിക്കൻ അധിഷ്ഠിത ക്ലൗഡ് കംപ്യൂട്ടിംഗ് സ‌ർവ്വീസായ ഫാസ്റ്റ്ലി നേരിട്ട സാങ്കേതിക പ്രശ്നമാണ് വെബ്സൈറ്റുകൾ നേരിട്ട പ്രതിസന്ധിയ്ക്ക് കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്. പ്രശ്നം എന്താണെന്ന് പരിശോധിക്കുകയാണെന്നും എത്രയും പെട്ടന്ന് തന്നെ പരിഹാരം ഉണ്ടാകുമെന്നും ഫാസ്റ്റ്ലി പ്രതികരിച്ചു.