ലോക്ഡൗണ്‍ അവസാനിക്കുന്നത് വരെ ലക്ഷദ്വീപ് നിവാസികള്‍ക്ക് ഭക്ഷ്യക്കിറ്റുകള്‍ നൽകണം; ഹൈക്കോടതിയില്‍ ഹർജി

single-img
8 June 2021

ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള ലോക്ഡൗണ്‍ അവസാനിക്കുന്നതു വരെ ലക്ഷദ്വീപ് നിവാസികള്‍ക്കു ഭക്ഷ്യക്കിറ്റുകള്‍ നല്‍കണമെന്ന ആവശ്യവുമായി കേരളാ ഹൈക്കോടതിയില്‍ ലക്ഷദ്വീപ് വഖഫ് ബോര്‍ഡ് അംഗം കെ കെ നാസിഹ് ഹര്‍ജി നല്‍കി. ഇതിനായി എത്രയും വേഗം അഡ്മിനിസ്‌ട്രേഷന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടാണു ഹരജി നല്‍കിയിരിക്കുന്നത്.

ലോക്ഡൗണ്‍ കാരണം ദ്വീപിലെ 80 ശതമാനത്തോളം ആളുകളുടെയും ഉപജീവനമാര്‍ഗം മുടങ്ങിയിരിക്കുകയാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ മാസം 31 തിങ്കളാഴ്ചയായിരുന്നു ലക്ഷദ്വീപില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. വൈറസ് വ്യാപനം തീവ്രമായ അഞ്ചു ദ്വീപുകളില്‍ തിങ്കളാഴ്ച മുതല്‍ ഏഴുവരെ പൂര്‍ണമായും, അഞ്ചിടത്തു ഭാഗികമായുമാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. പിന്നീട് ലോക്ഡൗണ്‍ ഏഴ് ദിവസത്തേക്കു കൂടി നീട്ടി കഴിഞ്ഞ ദിവസം ലക്ഷദ്വീപ് കളക്ടര്‍ ഉത്തരവിട്ടിരുന്നു.