കഴിഞ്ഞ വര്‍ഷത്തെ ലോക്ക്ഡൗണില്‍ ലഭിച്ച സന്തോഷമാണിത്; മകന്റെ ആദ്യ പിറന്നാള്‍ ആഘോഷിച്ച് നടന്‍ ടൊവിനോ തോമസ്

single-img
7 June 2021

മകന്‍ തഹാന്റെ ഒന്നാം പിറന്നാള്‍ ആഘോഷങ്ങളുടെ മനോഹരമായ ചിത്രങ്ങള്‍ പങ്കുവച്ച് ടൊവീനോ തോമസ്. ചിത്രങ്ങള്‍ക്കൊപ്പം മകനായി ഹൃദ്യമായൊരു കുറിപ്പും താരം പങ്കുവച്ചു. ‘കഴിഞ്ഞ ലോക്ഡൗണ്‍ കാലത്ത് നീ എത്തി ഒരു വര്‍ഷം കഴിഞ്ഞ് വീണ്ടും നമ്മള്‍ ലോക്‌സൗണിലാണ്, ഒരു കണക്കിന് എനിക്കതൊരു അനുഗ്രഹമാണ് കാരണം ഈ ഒരു വര്‍ഷം കൂടുതല്‍ സമയം നിനക്കൊപ്പം പങ്കിടാനായി. സമയത്തേക്കാള്‍ വിലയേറിയത് മറ്റെന്താണ്.’ പിറന്നാള്‍ ചിത്രങ്ങള്‍ക്കൊപ്പം ടൊവീനോ കുറിച്ചു. കുടുംബത്തോടൊപ്പമുള്ള ആ ക്യൂട്ട് ചിത്രങ്ങള്‍ക്ക് നിറയെ ലൈക്കുകളും കമന്റുകളുമാണ്.

ഹാന്‍ എന്ന ടഹാന്‍ പിറന്നിട്ട് ഒരു വര്‍ഷം. കഴിഞ്ഞ ദിവസമായിരുന്നു ടൊവിനോയുടെ മകന്റെ ആദ്യ പിറന്നാള്‍. ഭംഗിയായി ഒരുക്കിയ തീം പാര്‍ട്ടിയില്‍ അച്ഛന്റെ കയ്യിലിരുന്ന് ഹാന്‍ കേക്ക് മുറിച്ചു. പ്രിയപ്പെട്ട കാര്‍ട്ടൂണ്‍ കൂട്ടുകാര്‍ കേക്കിനു മുകളില്‍ അണിനിരന്നു. നീലയും വെള്ളയും നിറങ്ങള്‍ നിറഞ്ഞ പശ്ചാത്തലമാണ് പിറന്നാളിനായി ഒരുക്കിയിരുന്നത്. കുഞ്ഞിന്റെ ഇതുവരെയുള്ള ചിത്രങ്ങള്‍ കൊണ്ടുള്ള ക്ലിപ്പ്‌ബോര്‍ഡ് പിറന്നാള്‍ ആഘോഷ വേദിയില്‍ ഉണ്ടായിരുന്നു. ഒട്ടേറെ താരങ്ങള്‍ ടഹാന് പിറന്നാള്‍ ആശംസ അറിയിച്ചു.