തെരുവില്‍ അലഞ്ഞാല്‍ ഉടമക്ക് പിഴ; വളര്‍ത്തുമൃഗങ്ങള്‍ക്ക് കൂടുതല്‍ സംരക്ഷണം നല്‍കണമെന്ന നിയമവുമായി ഒമാന്‍


വളര്‍ത്തുമൃഗങ്ങള്‍ക്ക് കൂടുതല്‍ സംരക്ഷണം നല്‍കണമെന്ന നിയമവുമായി ഒമാൻ . പുതിയ നിയമ പ്രകാരം വളര്‍ത്തുമൃഗങ്ങളെ തെരുവില്‍ അലയാന്‍ വിട്ടാല്‍ ഉടമക്ക് പിഴ ഈടാക്കുമെന്ന ഉത്തരവാണ് സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. രാജ്യത്തെ ആഭ്യന്തര മന്ത്രാലയമാണ് മുനിസിപ്പാലിറ്റികള്‍ക്ക് 20 റിയാല്‍ വരെ പിഴ ചുമത്താന്‍ അനുമതി നല്‍കിയിരിക്കുന്നത്.
ഒട്ടകങ്ങള്‍, കുതിരകള്‍, പശുക്കള്‍, ആടുകള്‍ തുടങ്ങിയ മൃഗങ്ങളെല്ലാം ഉത്തരവിന്റെ പരിധിയില്‍ വരും.ഉടമയുടെയോ ഏല്പിക്കപ്പെട്ടയാളിന്റെയോ മേല്നോട്ടത്തിലല്ലാതെ ഇവയെ തെരുവില്‍ കണ്ടാല്‍ നടപടി സ്വീകരിക്കും.ഒട്ടകം, കുതിര, പശു എന്നിവക്ക് 15 റിയാലും ആടിനും മറ്റു ജീവികള്‍ക്കും അഞ്ച് റിയാലുമാണ് നിശ്ചയിച്ചിരിക്കുന്നത്. തെറ്റ് വീണ്ടും ആവര്‍ത്തിച്ചാല്‍ ഇരട്ടി പിഴ ചുമത്താവുന്നതാണെന്നും അധികൃതര്‍ അറിയിച്ചു.