കോവിഡ് സമയം 60 വയസ്സിന് മുകളിലുള്ളവർ പുറത്തിറങ്ങിയാൽ; നാലാം ക്ലാസുകാരൻ്റെ ഹാസ്യ വൺ മാൻ ഷോ
കോവിഡ് മഹാമാരി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ബോധവത്കരണ ഹാസ്യ ചിത്രം നിർമിച്ച് താരമായിരിക്കുകയാണ് വിദ്യാർഥി. എടവണ്ണ ഐ.ഒ.എച്ച്.എസ്.എസ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയും ഒതായി സ്വദേശിയുമായ നസീഫാണ് കോവിഡ് ബോധവത്കരണത്തിനായി സ്വന്തമായി ഒരു ഹാസ്യചിത്രം തയാറാക്കിയത്.
ഒഴിവ് സമയത്തെ അലോചനകളെ തുടർന്നാണ് അഞ്ച് വേഷങ്ങളുള്ള ഇത്തരത്തിലൊരു ചിത്രം ഒരുക്കിയത്. അഞ്ചുവേഷങ്ങളിലും വ്യത്യസ്ത രീതിയിൽ നസീഫാണ് എത്തിയത്. കഥയും എഡിറ്റിങ്ങും സ്വന്തമായാണ് നിർവഹിച്ചത്. കോവിഡ് സമയം 60 വയസ്സിന് മുകളിലുള്ള ആളുകൾ പുറത്തിറങ്ങിയാൽ എന്തൊക്കെയാണ് ഉണ്ടാവുകയെന്നാണ് ചിത്രത്തിൻ്റെ പ്രമേയം.
സഹോദരി നിഖില സാജിതയും മാതാവ് സലീനയുമാണ് ചിത്രം കാമറയിലാക്കാൻ സഹായിച്ചത്. ഒതായി കിഴക്കേ തലയിൽ എ.കെ. സാജിദ്-സലീന ദമ്പതികളുളടെ മകനാണ്. സ്കൂൾ ആർ.ജെ, പഞ്ചായത്തുതലത്തിൽ മികച്ച നാടക നടനുള്ള പുരസ്കാരം എന്നിവ ഈ മിടുക്കനെ തേടി എത്തിയിട്ടുണ്ട്.