ഇന്ത്യയിലെ ഏറ്റവും മോശം ഭാഷ കന്നടയെന്ന് ഉത്തരം നല്‍കി ഗൂഗിൾ; നിയമനടപടി സ്വീകരിക്കാൻ കര്‍ണാടക സര്‍ക്കാര്‍

single-img
3 June 2021

രാജ്യത്തെ ഏറ്റവും മോശം ഭാഷയേതെന്ന ചോദ്യത്തിന് കന്നടയെന്ന് ഉത്തരം നല്‍കിയ ഗൂഗിൾ നടപടി വിവാദത്തില്‍. ഈ ഉത്തരത്തിനെതിരെ സോഷ്യല്‍ മീഡിയയായ ട്വിറ്ററിലൂടെ വ്യാപക പ്രതിഷേധം ഉയർന്നതോടെ ഗൂഗിളിനെ നിയമപരമായി നേരിടാനൊരുങ്ങുകയാണ് കര്‍ണാടക സര്‍ക്കാര്‍.

പ്രസ്തുത ചോദ്യത്തിന് ഒരു വെബ്സൈറ്റ് രേഖപ്പെടുത്തിയ വിവരമാണ് ഗൂഗിൾ ഉത്തരമായി നൽകിയിരുന്നത്. ആളുകള്‍ വ്യാപകമായി ഈ വെബ്സൈറ്റ് ആളുകൾ റിപ്പോർട്ട് ചെയ്തു.തുടര്‍ന്ന് വിവാദം കത്തിയതോടെ ഇന്നു വൈകിട്ട് ഗൂഗിൾ വെബ്സൈറ്റില്‍ നിന്നെടുത്ത ഉത്തരം നീക്കം ചെയ്യുകയും ചെയ്തു. പക്ഷെ ഇതിനോടകം ഗൂഗിള്‍ നല്‍കിയ ഉത്തരത്തിന്‍റെ സ്ക്രീൻഷോർട്ട് ഉൾപ്പെടെ പങ്കുവെച്ചുകൊണ്ട് നിരവധി കന്നടിഗർ രംഗത്തുവരികയായിരുന്നു.

എന്തായാലും സംഭവത്തിൽ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഗൂഗിൾ അധികൃതർക്ക് നോട്ടീസ് അയക്കുമെന്ന് കന്നട സാംസ്കാരിക മന്ത്രി അരവിന്ദ് ലിംബാവലി അറിയിച്ചു. കന്നട ഭാഷയ്ക്ക് അതി​ന്‍റേതായ ചരിത്രമുണ്ടെന്നും 2,500ലധികം വർഷത്തിന്‍റെ പഴക്കമുണ്ടെന്നും കന്നടിഗരുടെ അഭിമാനമാണെന്നും മന്ത്രി ട്വീറ്റ് ചെയ്തു.