സ്വര്‍ണത്തിന് വില വീണ്ടും കൂടുന്നു: 37,000 രൂപയിലേയ്ക്ക്

single-img
3 June 2021

സംസ്ഥാനത്ത് രണ്ടുദിവസത്തെ ഇടവേളയ്ക്കുശേഷം സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. പവന്റെ വില 80 രൂപ കൂടി 36,960 രൂപയായി. ഗ്രാമിന് 10 രൂപകൂടി 4620 രൂപയുമായി.

ആഗോള വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 1,907.67 ഡോളര്‍ നിലവാരത്തിലാണ്. നേരിയതോതില്‍ കുറവുണ്ടായെങ്കിലും അഞ്ചുമാസത്തെ ഉയര്‍ന്നിവലാരത്തില്‍തന്നെയാണ് വില. ഈയാഴ്ച തുടക്കത്തില്‍ 1,916.40 ഡോളറിലെത്തിയിരുന്നു.

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് 49,575 രൂപയാണ്. വെള്ളിയുടെ വിലയിലും സമാനമായ ഇടിവുണ്ടായി.