ഡിസംബറോടുകൂടി രാജ്യത്തെ ലോക്ക് ഡൗൺ പൂ‍ര്‍ണ്ണമായും പിൻവലിക്കും: കേന്ദ്ര സർക്കാർ

single-img
1 June 2021

രാജ്യമാകെ ഡിസംബറോടെ ലോക്ക് ഡൗൺ പൂർണ്ണമായും പിൻവലിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. എന്നാല്‍ ജനങ്ങള്‍ വ്യത്യസ്ത ഡോസ് വാക്സിൻ സ്വീകരിക്കരുതെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇപ്പോള്‍ വിതരണം ചെയ്യുന്ന കൊവിഷീൽഡ് വാക്സിൻ ഷെഡ്യൂളിൽ മാറ്റങ്ങൾ വരുത്തിയിട്ടില്ല. അതുകൊണ്ടുതന്നെ എല്ലാവരും രണ്ട് ഡോസ് വാക്സിൻ നിർബന്ധമായും എടുക്കണമെന്നും കേന്ദ്രം പറയുന്നു.

ആദ്യ ഡോസ് സ്വീകരിച്ച് 12 ആഴ്ചകൾക്ക് ശേഷം നിർബന്ധമായും രണ്ടാം ഡോസ് എടുക്കണം. രണ്ടാം വാക്സിനായ കൊവാക്സിൻ സ്വീകരിക്കുമ്പോഴും ഇതേ നിബന്ധനകള്‍ ബാധകമാണ്. എന്നാല്‍ ആരും രണ്ട് വ്യത്യസ്ത ഡോസ് വാക്സിൻ സ്വീകരിക്കരുത്.

വരുന്ന ഡിസംബറോടെ രാജ്യത്തെ എല്ലാവർക്കും വാക്സിൻ നൽകാൻ സാധിക്കുമെന്ന് ഐസിഎംആർ ഡയറക്ടർ ജറൽ ബൽറാം ഭാർഗവ് പറഞ്ഞു. രോഗികളുടെ എണ്ണം കുറയുമ്പോൾ ജാഗ്രതയോടെയായിരിക്കും നിയന്ത്രണങ്ങൾ മാറ്റുക. പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനമാകുകയും പ്രായമായവരിൽ 70 ശതമാനം പേർ വാക്സിൻ എടുക്കുകയും ചെയ്താൽ മാത്രമേ നിയന്ത്രണങ്ങൾ ഒഴിവാക്കാൻ പാടുള്ളൂ എന്ന് ഭാർഗവ് വ്യക്തമാക്കി.