പേര് മാറ്റണം; അക്ഷയ് കുമാർ ചിത്രം ‘പൃഥ്വിരാജി’നെതിരെ കർണിസേന

single-img
30 May 2021

ബോളിവുഡ് സൂപ്പര്‍ താരം അക്ഷയ് കുമാർ നായകനാകുന്ന പുതിയ ചിത്രം ‘പൃഥ്വിരാജി’നെതിരെ പ്രതിഷേധവുമായി കർണിസേന. സിനിമയ്ക്ക് പൃഥ്വിരാജ് എന്ന് പേരു നൽകിയതാണ് വിമർശനങ്ങൾക്ക് കാരണമാകുന്നത്.

രജ്പുത് പൃഥ്വിരാജ് ചൗഹാന്‍ എന്ന രാജാവിന്റെ ജീവിതം പറയുന്ന സിനിമയില്‍ രാജാവിന്റെ പേര് പൂർണമായി ഉപയോ​ഗിക്കണമെന്നാണ് സംഘടന ആവശ്യപ്പെടുന്നത് മാത്രമല്ല, പൃഥ്വിരാജ് എന്ന് മാത്രം പേരിട്ടതിലൂടെ രാജാവിനെ അപമാനിക്കുകയാണ് എന്നും കർണിസേന ആരോപിക്കുന്നു. ചിത്രം റിലീസ് ചെയ്യുന്നതിന് മുൻപ് കർണിസേനയെ കാണിക്കണമെന്നും അതിന് തയാറായില്ലെങ്കിൽ വലിയ പ്രതിഷേധം നേരിടേണ്ടി വരുമെന്നും കർണിസേനയുടെ നേതാക്കൾ ഭീഷണി മുഴക്കി.

ഈ ഹിന്ദി ചിത്രം ഡോ. ചന്ദ്ര പ്രകാശ് ത്രിവേദിയാണ് സംവിധാനം ചെയ്യുന്നത്. യഷ് രാജ് ഫിലിംസാണ് നിര്‍മാണം. മുന്‍ മിസ് വേള്‍ഡ് മാനുഷി ചില്ലറാണ് നായിക.