സംസ്ഥാനങ്ങള്‍ക്ക് നല്‍കാനില്ലാത്ത വാക്സിന്‍ എങ്ങിനെയാണ് സ്വകാര്യ ആശുപത്രികള്‍ക്ക് ലഭിക്കുന്നത്; കേന്ദ്രസര്‍ക്കാരിനോട് ഡല്‍ഹി ഉപമുഖ്യമന്ത്രി

single-img
29 May 2021

രാജ്യത്തെ സംസ്ഥാനങ്ങള്‍ക്ക് നല്‍കാന്‍ വാക്‌സിന്‍ ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ നിരന്തരം പറയുമ്പോഴും സ്വകാര്യ ആശുപത്രികള്‍ക്ക് എങ്ങനെയാണ് വാക്സിന്‍ ലഭ്യമാവുന്നതെന്ന് കേന്ദ്രത്തോട് ചോദ്യവുമായി ദഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ.രാജ്യത്തെ 18- 44 വയസുകാര്‍ക്കുള്ള വാക്‌സിന്‍ ജൂണില്‍ ലഭിക്കൂവെന്നാണ് കേന്ദ്രം പറയുന്നത്. പിന്നെ അറിയുന്നത് ജൂണ്‍ പത്തിനു മുന്‍പ് വാക്‌സിന്‍ ലഭിക്കില്ലെന്നാണ്.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ക്ക് വാക്‌സിന്‍ എത്തിക്കുന്നതില്‍ ക്ഷാമം അനുഭവപ്പെടുന്നുവെന്നാണ് കേന്ദ്രം പറയുന്നത്. അതേസമയം രാജ്യത്തെ സ്വകാര്യ ആശുപത്രികളില്‍ വാക്‌സിന്‍ ധാരാളമായി ലഭിക്കുന്നുമുണ്ട്- സിസോദിയ പറഞ്ഞു. ഇനി 18- 44 വയസ്സ് പ്രായമുള്ള 92 ലക്ഷം പേരാണ് ഇനി സംസ്ഥാനത്ത്വാക്‌സിനെടുക്കാനുള്ളത്. ഇതിലേക്ക് 1.84 കോടി ഡോസ് വാക്സിനാണ് ആവശ്യമെന്നും സിസോദിയ ചൂണ്ടിക്കാട്ടി.