ലക്ഷദ്വീപിലെ നടപടികളെ ന്യായീകരിച്ച കളക്ടർക്കെതിരെ കൊച്ചിയിൽ കരിങ്കൊടി പ്രതിഷേധം

single-img
27 May 2021

കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയായ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നിയമപരിഷ്കാര നടപടികൾക്കെതിരെ പ്രതിഷേധം കടുക്കുന്നതിനിടെ നടപടികളില്‍ ന്യായീകരണവുമായി ജില്ലാ കളക്ടർ. ഇപ്പോള്‍ ലക്ഷദ്വീപിന്റെ ആവശ്യമായ വികസന പ്രവർത്തനങ്ങളാണ് ട്വീപിൽ നടക്കുന്നതെന്നായിരുന്നു കൊച്ചിയിൽ വാർത്താ സമ്മേളനം വിളിച്ച കളക്ടർ എസ് അസ്കർ അലിയുടെ വിശദീകരണം.

കഴിഞ്ഞ 73 വർഷമായിട്ടും കാലത്തിന് അനുസരിച്ച വികസനം ദ്വീപിൽ ഉണ്ടായിട്ടില്ലെന്നും ഇതിനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും പുതിയ നടപടിക്രമങ്ങൾ ഇതിന്റെ ഭാഗമാണെന്നും കഇപ്പോള്‍ നടക്കുന്ന പ്രതിഷേധങ്ങളും ആരോപണങ്ങളും സ്ഥാപിത താൽപ്പര്യക്കാരുടേതാണെന്നും അവർ നുണക്കഥകൾ പ്രചരിപ്പിക്കുകയാണെന്നും കളക്ടർ ആരോപിച്ചു.

ബീഫും ചിക്കനും ഉച്ചഭക്ഷണത്തിൽ നിന്ന് മാറ്റിയിട്ടുണ്ട്. ഇത് നയപരമായ തീരുമാനമാണ്. ചിക്കനും ബീഫും വിപണിയിൽ കിട്ടാനുള്ള ബുദ്ധിമുട്ടും കാരണമായി. മീനും മുട്ടയുമാണ് കുട്ടികൾക്ക് നല്ലത്. കവരത്തിയിലാണ് ആദ്യമായി പ്രതിഷേധം ഉണ്ടായത്.സമരക്കാർക്കെതിരെ നടപടി എടുത്തതായും അദ്ദേഹം അറിയിച്ചു.

അതേസമയം, കൊച്ചിയിൽ കളക്ടർക്കെതിരെ പ്രസ് ക്ലബ്ബിന് മുന്നിൽ സിപിഐ, ഡിവൈഎഫ് ഐ പ്രവർത്തകരും ലക്ഷദ്വീപ് നിവാസികൾ ആയ എൻവൈസി പ്രവർത്തകരും പ്രതിഷേധിക്കുകയാണ്. ഗോബാക്ക് വിളിയുമായി എത്തിയ പ്രതിഷേധക്കാരെ തടയാൻ പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്.