വിവാഹം കഴിച്ചില്ലെങ്കില്‍ ജീവനൊടുക്കുമെന്ന് പറഞ്ഞ് ഒരാള്‍ വന്നു: സോഷ്യല്‍ മീഡിയയില്‍ അനുഭവം പങ്കുവെച്ച് അനിഖ

single-img
26 May 2021

തനിക്ക് സോഷ്യല്‍ മീഡിയയില്‍ ഉണ്ടായിരുന്ന കടുത്ത ആരാധകൻ കാരണം പേടിച്ചുപോയ നിമിഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നടി അനിഖ. സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി സംവദിക്കുന്നതിനിടെയാണ് നടി ഈ കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ഒരിക്കല്‍ നിങ്ങളുടെ കടുത്ത ആരാധകനാണെന്ന് പറഞ്ഞ് ഒരാള്‍ വരികയും തന്നെ കല്യാണം കഴിക്കണം ഇല്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും പറഞ്ഞാല്‍ എന്ത് ചെയ്യുമെന്നായിരുന്നു ഒരാള്‍ അനിഖയോട് ചോദിച്ചത്.

ഈ ചോദ്യത്തിന് അപ്പുറം യഥാർഥത്തില്‍ ഇത്തരമൊരു അനുഭവം തനിക്കുണ്ടായിട്ടുണ്ടെന്നാണ് അനിഖ മറുപടിയായി പറഞ്ഞു. ഒരിക്കല്‍ ഇമെയില്‍ വഴിയായിരുന്നു ഇയാളുടെ വിവാഹ അഭ്യര്‍ത്ഥന വന്നത്. ആദ്യം പേടിച്ചുവെങ്കിലും പിന്നീട് അതിനെ അവഗണിച്ചുവെന്നും അനിഖ പറഞ്ഞു.

അനിഖയ്ക്ക് സ്വയം ഉയരത്തെ കുറിച്ച് ആശങ്ക തോന്നിയിരുന്നുവോ എന്നായിരുന്നു മറ്റൊരാള്‍ ചോദിച്ച ചോദ്യം. ആദ്യമൊക്കെ തോന്നിയിരുന്നുവെങ്കിലും ഇപ്പോള്‍ ഉയരം കുറഞ്ഞതിന്റെനേട്ടങ്ങള്‍ തിരിച്ചറിഞ്ഞുവെന്ന് അനിഖ പറയുന്നു. കാരണം, ഫോട്ടോകള്‍ എടുക്കാനും ചില വസ്ത്രങ്ങള്‍ ധരിക്കുന്നതിലുമെല്ലാം അഞ്ചടി രണ്ട് ഇഞ്ച് എന്ന ഉയരം ഗുണമാണെന്നാണ് അനിഖയുടെ അനുഭവം.