മാതാപിതാക്കള്‍ വേര്‍പിരിഞ്ഞതില്‍ തോന്നിയത് സന്തോഷവും ആവേശവും: ശ്രുതി ഹാസന്‍

single-img
25 May 2021

മാതാപിതാക്കളായ കമല്‍ഹാസനും സരികയും വിവാഹ ജീവിതത്തില്‍ നിന്നും വേര്‍പിരിഞ്ഞതില്‍ തനിക്ക് തോന്നിയത് സന്തോഷമായിരുന്നെന്ന് മകള്‍ നടി ശ്രുതി ഹാസന്‍. കമലും സരികയും 16 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് 2004ല്‍ ആണ് വേര്‍പിരിയുന്നത്. ആ സമയം മാതാപിതാക്കളുടെ വിവാഹമോചനം ഒരു കുട്ടിയെന്ന നിലയില്‍ തന്നെ നിരാശയിലേക്ക് തള്ളി വിട്ടിട്ടില്ല എന്ന് ശ്രുതി പറയുന്നു.

രണ്ടു വ്യക്തികള്‍ക്ക് ഒരിക്കലും ഒരുമിച്ച് പോകാന്‍ സാധിക്കില്ലെങ്കില്‍ പരസ്പര സമ്മതത്തോടെ പിരിയുന്നത് തന്നെയാണ് നല്ലത്. ആ രീതിയില്‍ അവര്‍ വേര്‍പിരിഞ്ഞതില്‍ തനിക്ക് സന്തോഷമായിരുന്നു. രണ്ടു പേരും സ്വതന്ത്ര വ്യക്തികളായി ജീവിക്കുന്നതില്‍ ആവേശമാണ് തോന്നിയതെന്നും സൂം ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ശ്രുതിപറഞ്ഞു.

ഇപ്പോള്‍ പോലും താന്‍ അച്ഛനോട് കൂടുതല്‍ ആത്മബന്ധം കാത്തു സൂക്ഷിക്കുന്നു. വേര്‍പിരിഞ്ഞു എങ്കിലും മാതാപിതാക്കള്‍ എന്ന നിലയില്‍ രണ്ടു പേരും അവരുടെ കടമകള്‍ കൃത്യമായി ചെയ്യുന്നു. ഇരുവരും ഒരുമിച്ച് ഉണ്ടായിരുന്നതിനേക്കാള്‍ നല്ല ജീവിതമാണ് ഇപ്പോള്‍ നയിക്കുന്നതെന്നും ശ്രുതി പറയുന്നു.