ലക്ഷദ്വീപില്‍ പിടിച്ചെടുത്ത ലഹരിവസ്തുക്കള്‍ കടത്തിയ ബോട്ട്; ജന്മഭൂമിയും സംഘപരിവാറും നടത്തുന്നത് വ്യാജ പ്രചാരണം

single-img
24 May 2021

പ്രഭുല്‍ പട്ടേലിന്റെ ലക്ഷദ്വീപിലെ ഹിന്ദുത്വ ഭരണ പരിഷ്കാരങ്ങള്‍ക്കെതിരെ പ്രതിഷേധം കേരളത്തിലും ഉയരുമ്പോള്‍ ലക്ഷദ്വീപില്‍ ലഹരിവസ്തുക്കള്‍ കടത്തിയ ബോട്ട് പിടിച്ചെടുത്തെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വ്യാജപ്രചരണം.

കേരളത്തിലെ ബി ജെ പി മുഖപത്രമായ ജന്മഭൂമിയും സോഷ്യല്‍ മീഡിയയില്‍ സംഘപരിവാര്‍ അനുകൂലികളായ ആളുകളുമാണ് ഈ പ്രചരണം ഏറ്റെടുത്തിരിക്കുന്നത്.ഈ മാസം 23 ന് ജന്മഭൂമിയില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയിലാണ് ലക്ഷദ്വീപില്‍ ലഹരി കടത്ത് കൂടുന്നെന്നും ബോട്ടുകള്‍ പിടിച്ചെടുത്തുവെന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇതിനെ തുടര്‍ന്ന് സംഘപരിവാര്‍ അനുകൂല പ്രൊഫൈലുകളും ഇത് ഏറ്റെടുക്കുകയായിരുന്നു.

അതേസമയം, ഈ വാര്‍ത്തയില്‍ മാര്‍ച്ച് 18 ന് ഇന്ത്യന്‍ നാവിക സേന ലക്ഷദ്വീപിന് സമീപം മൂന്ന് ശ്രീലങ്കന്‍ മത്സ്യബന്ധന ബോട്ടുകള്‍ തടഞ്ഞിരുന്നതിന്റെ ചിത്രങ്ങളും റിപ്പോര്‍ട്ടുകളുമാണ് ഉപയോഗിച്ചിരുന്നത്. യഥാര്‍ത്ഥത്തില്‍ ഹവായ് തീരത്തിനും ഫിലിപ്പിന്‍ തീരത്തിനുമിടയിലെ മധ്യ പസഫിക് സമുദ്രത്തില്‍ വെച്ച് മാര്‍ഷല്‍ ദ്വീപ് പൊലീസ് പിടികൂടിയ മയക്കുമരുന്നുകളുടെ ചിത്രമാണ് വ്യാജപ്രചരണത്തിനായി ഉപയോഗിക്കുന്നത്.