മലപ്പുറം ജില്ല നാളെ പൂര്‍ണമായും അടച്ചിടും, നടപടി കൊവിഡ് വ്യാപനം കുറയ്ക്കാനെന്ന് ജില്ലാ ഭരണകൂടം

single-img
22 May 2021

കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ മലപ്പുറത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. നിയന്ത്രണങ്ങളുടെ ഭാഗമായി മലപ്പുറം ജില്ല നാളെ പൂര്‍ണമായും അടച്ചിടും.നാളെ അടിയന്തര മെഡിക്കല്‍ സര്‍വീസുകള്‍ക്ക് മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളു. കൊവിഡ് അതിരൂക്ഷ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ജില്ലാ കളക്ടറുടെ ഉത്തരവ്. മലപ്പുറത്ത് ഇന്നലെ 3499 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ച്ചായി രോഗികളുടെ എണ്ണം ഉയരുന്ന സാചര്യത്തില്‍ മലപ്പുറത്ത് മാത്രം ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പിടുത്തിയിട്ടുണ്ട്.

കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നിലവിലുള്ള ലോക്ക്ഡൗണ്‍ മേയ് 30 വരെ നീട്ടാന്‍ തീരുമാനിച്ചതായി ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ ജില്ലകളില്‍ മലപ്പുറം ഒഴികെ കോവിഡ് ടിപിആര്‍ 25 ശതമാനത്തിനു താഴെയാവുകയും ആക്ടീവ് കേസുകള്‍ കുറയുകയും ചെയ്തു. അതിനാലാണ് എറണാകുളം, തൃശൂര്‍, തിരുവനന്തപുരം ജില്ലകളില്‍ ഇന്ന് രാവിലെ മുതല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഒഴിവാക്കിയത്. മലപ്പുറത്ത് പോലീസ് സംവിധാനം കുറേക്കൂടി ജാഗ്രതയോടെ പ്രവര്‍ത്തിക്കുമെന്ന് ജില്ലാ ഭരണകൂടം.