കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട

22 May 2021

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. ഒരു കോടി 85 ലക്ഷം രൂപ വിലമതിക്കുന്ന 3334 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. വടകര സ്വദേശി അബ്ദുല്‍ ശരീഫ്, മലപ്പുറം സ്വദേശി നഷീദ് അലി എന്നിവര്‍ പിടിയിലായി. കസ്റ്റംസ് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.