കെ കെ ശൈലജ ഈ കാലഘട്ടത്തിലെ തന്നെ കഴിവുറ്റ നേതാക്കളില്‍ ഒരാള്‍; മന്ത്രിസഭയിലേക്ക് തിരികെ കൊണ്ടുവരണമെന്ന് പാര്‍വതി
സിപിഎമ്മിന്റെനേതാവ് കെകെ ശൈലജയെ രണ്ടാം ഇടതുമുന്നണി മന്ത്രിസഭയിലേക്ക് തിരികെ കൊണ്ടുവരണമെന്ന് പ്രശസ്ത നടി പാര്‍വതി തിരുവോത്ത്. സംസ്ഥാനം കടന്നുപോയ ആരോഗ്യ അടിയന്തരാവസ്ഥയുടെ കാലത്ത് സംസ്ഥാനത്തെ നയിച്ചത് കെകെ ശൈലജ ടീച്ചറാണ് എന്ന് പാർവതി ഓർമിപ്പിച്ചു.
മാത്രമല്ല, ഈ കാലഘട്ടത്തിലെ തന്നെ കഴിവുറ്റ നേതാക്കളില്‍ ഒരാളാണ് കെ കെ ശൈലജ ടീച്ചര്‍. നിയമസഭാ തെരഞ്ഞെടുപ്പിൽ മഹാഭൂരിപക്ഷത്തിലാണ് ടീച്ചറിനെ ജനം തെരഞ്ഞെടുത്തത്. കേരളം ഇപ്പോൾ കൊവിഡിന്റെ രണ്ടാം തരംഗ നേരിടുമ്പോള്‍ സിപിഎം ടീച്ചറെ വിപ്പിന്റെ റോളിലേക്ക് മാറ്റുന്നു. ഇത് സത്യം തന്നെയാണോ എന്നും പാര്‍വതി ചോദിക്കുന്നു.
തെരഞ്ഞെടുപ്പിൽ ജനങ്ങള്‍ തെരഞ്ഞെടുത്ത നേതാവിനെ മാറ്റിനിര്‍ത്തുന്നത് ശരിയല്ലെന്നും ഇതോടൊപ്പം പാര്‍വതി കൂട്ടിച്ചേര്‍ത്തു. സമാനമായി നടി റിമ കല്ലിങ്കലും കെകെ ശൈലജയെ മാറ്റിയ തീരുമാനത്തില്‍ വിമര്‍ശനവുമായി നേരത്തെ മുന്നോട്ട് വന്നിരുന്നു.