പുതിയ മന്ത്രിസഭയില്‍ കെകെ ശൈലജയില്ല; നിര്‍ണായക തീരുമാനവുമായി സിപിഐഎം
രണ്ടാം പിണറായി മന്ത്രിസഭയില്‍ കെകെ ഷൈലജയ്ക്കും മന്ത്രിസ്ഥാനമില്ല. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. മന്ത്രിമാരെല്ലാം പുതുമുഖങ്ങളാകുമ്പോള്‍ കെകെ ശൈലജക്ക് വേണ്ടി മാത്രം ഇളവ് നല്‍കേണ്ടതില്ലെന്ന നിര്‍ണ്ണായക തീരുമാനം ആണ് സിപിഎം കൈക്കൊണ്ടത്. കെകെ ശൈലജക്ക് ഇളവ് അനുവദിക്കണമെന്ന ആവശ്യം സജീവമായി പരിഗണിക്കപ്പെട്ടിരുന്നെങ്കിലും അത് അവസാന നിമിഷം വേണ്ടെന്ന് വയ്ക്കുകയായിരുന്നു.
കൊവിഡ് വ്യാപന സാഹചര്യവും ആരോഗ്യമന്ത്രി എന്ന നിലയില്‍ കഴിഞ്ഞ മന്ത്രിസഭയില്‍ നടത്തിയ മികച്ച പ്രവര്‍ത്തനവും മട്ടന്നൂരില്‍ നേടിയ വന്‍ ഭൂരിപക്ഷവും എല്ലാം കണക്കിലെടുത്ത് കെകെ ശൈലജയെ ഇത്തവണയും പരിഗണിക്കണമെന്ന തരത്തിലായിരുന്നു ചര്‍ച്ച. എന്നാല്‍ സംഘടനാ സംവിധാനത്തില്‍ എല്ലാവര്‍ക്കും തുല്യ പരിഗണനയും നീതിയും പൊതു തീരുമാനവും വേണമെന്ന നിലപാടില്‍ പാര്‍ട്ടി ഉറച്ച് നിന്നതോടെയാണ് ശൈലജക്ക് മന്ത്രിസ്ഥാനം നഷ്ടമാകുന്നത്.