പുതിയ സര്‍ക്കാര്‍ രൂപീകരണം; മുഖ്യമന്ത്രി രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടു

single-img
15 May 2021

പുതിയ സര്‍ക്കാര്‍ രൂപീകരണത്തിനായുള്ള സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി നിയുക്ത മുഖ്യമന്ത്രിയായി തുടരുന്ന പിണറായി വിജയന്‍ രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി മികച്ച ഭൂരിപക്ഷം നേടിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ രൂപീകരണത്തിനായി അവകാശവാദം ഉന്നയിച്ചു കൊണ്ട് ഗവര്‍ണര്‍ക്ക് പിണറായി വിജയന്‍ ഔദ്യോഗികമായി കത്ത് നല്‍കി.

സിപിഎം, സിപിഐ,കേരള കോണ്‍ഗ്രസ് എം, കേരള കോണ്‍ഗ്രസ് ബി, കോണ്‍ഗ്രസ് എസ്, ജനാധിപത്യ കേരള കോണ്‍ഗ്രസ്, ഐഎന്‍എല്‍, എന്‍സിപി, ജനാദാതള്‍ എസ്, എല്‍ജെഡി, ഇടത് സ്വതന്ത്രന്‍മാര്‍ എന്നിവര്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ പിണറായി വിജയനെ വിജയനെ പിന്തുണച്ചു കത്ത് നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ രൂപീകരണത്തിനായി പിണറായി വിജയനെ ഗവര്‍ണര്‍ ഔദ്യോഗികമായി ക്ഷണിക്കുന്നതാണ് ഇനി അടുത്ത ഘട്ടം. ഉടനെ ചേരുന്ന എല്‍ഡിഎഫ് യോഗം മുഖ്യമന്ത്രിയായി പിണറായി വിജയനെ ഔദ്യോഗികമായി തെരഞ്ഞെടുക്കും. എല്‍ഡിഎഫില്‍ വകുപ്പുകള്‍ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നാളെയോടെ പൂര്‍ത്തിയാവും.