കോവിഡിന്‍റെ ഇന്ത്യൻ വകഭേദം ബഹ്‌റൈൻ ഉൾപ്പെടെ മൂന്ന് അറബ് രാജ്യങ്ങളിൽ സ്ഥിരീകരിച്ചു

single-img
13 May 2021

കോവിഡിന്‍റെ ഇന്ത്യൻ വകഭേദം ബഹ്‌റൈൻ ഉൾപ്പെടെയുള്ള മൂന്ന് അറബ് രാജ്യങ്ങളിൽ സ്ഥിരീകരിച്ചു. ബഹ്‌റൈൻ, ജോർദാൻ, മൊറോക്കോ എന്നിവിടങ്ങളിലാണ് നിലവിൽ വൈറസ് വകഭേദം തെളിഞ്ഞത്. ലോകാരോഗ്യ സംഘടനയാണ് ഇക്കാര്യം അറിയിച്ചത്.

അതേസമയം, വൈറസിന്റെ ഇന്ത്യൻ വകഭേദം അപകടമേറിയതെന്ന് ഫ്രാൻസിലെ ആരോഗ്യമന്ത്രി ഒളിവിയർ വെരാൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. മാത്രമല്ല, നിലവിലുള്ള കോവിഡ്​ വാക്​സിനുകളിൽ ഇന്ത്യൻ വകഭേദത്തിനെതിരെ ഫലപ്രദമായ ഒന്നുണ്ടോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്​തതയില്ലെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.