ഇസ്രയേലിലെ റാമോണ്‍ വിമാനത്താവളത്തിലേക്ക് റോക്കറ്റ് ആക്രമണവുമായി ഹമാസ്

single-img
13 May 2021

ഇസ്രയേലിന്റെ വളരെ പ്രധാന വിമാനത്താവളമായ റാമോണ്‍ വിമാനത്താവളത്തിലേക്ക് റോക്കറ്റ് ആക്രമണവുമായി പാലസ്തീൻ പോരാട്ട സംഘടനയായ ഹമാസ്. ഇസ്രയേൽ ടെല്‍ അവീവ് വിമാനത്താവളത്തില്‍ ഉണ്ടായ റോക്കറ്റ് ആക്രമണ ഭീഷണിയെത്തുടര്‍ന്ന് വിമാനങ്ങള്‍ റാമോണ്‍ എയര്‍പോര്‍ട്ടിലേക്ക് തിരിച്ച്‌ വിട്ടിരുന്നു.

ഇസ്രയേലിലെ എല്ലാ വിമാനത്താവളത്തിലേക്കുമുള്ള വിമാനങ്ങള്‍ അന്താരാഷ്ട്ര വിമാന കമ്പനികൾ റദ്ദാക്കണമെന്ന് ഹമാസ് സായുധസേനയുടെ വക്താവ് ഇന്ന് ആവശ്യപ്പട്ടു.അവസാന 48 മണിക്കൂറിനുളളില്‍ ആയിരത്തിലധികം റോക്കറ്റുകളാണ് ഇസ്രയേലിനെതിരെ ഹമാസ് പ്രയോഗിച്ചത് .

അതേസമയം നിരവധി അന്താരാഷ്ട്ര വിമാന കമ്പനികൾ ഇസ്രായേലിലേക്കുള്ള തങ്ങളുടെ വിമാനങ്ങള്‍ റദ്ദാക്കുകയാണ്. ഇന്നുമുതൽ ഇസ്രയേലിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കിയതായി അമേരിക്കയും അറിയിച്ചിരുന്നു.