ബിഹാറിന് പിന്നാലെ യുപിയിലെ ഗംഗാ തീരത്തും ശവശരീരങ്ങൾ
11 May 2021
ബിഹാറിലെ ബക്സറിന് പിന്നാലെ യുപിയിലെ ഗംഗാ തീരത്തും തുടർച്ചയായ രണ്ടാം ദിവസവും ശവശരീരങ്ങൾ പൊങ്ങി. യുപിയിലെ ഖാസിപൂരിലാണ് മൃതദേഹങ്ങൾ കാണപ്പെട്ടതെന്ന് എൻ ഡി ടി വി റിപ്പോർട്ട് ചെയ്തു. ബിഹാറിലെ സംഭവം രാജ്യത്ത് നടുക്കമുളവാക്കുകയും വലിയ വിവാദത്തിന് കാരണമാവുകയും ചെയ്തിരുന്നു.
ഇരു സംസ്ഥാനങ്ങളിലെയും ഗ്രാമപ്രദേശങ്ങളിൽ കുതിച്ചുയരുന്ന കോവിഡ് കേസുകളുടെ പശ്ചാതലത്തിൽ, മൃതദേഹങ്ങൾ കോവിഡ് ബാധിച്ച രോഗികളുടേതാണെന്ന സംശയവുംഉയരുന്നുണ്ട് . പലരും കോവിഡ് പ്രോട്ടോകോൾ പാലിക്കാതെ മൃതദേഹം പുഴയിൽ തള്ളുന്നതാകാമെന്നാണ് സൂചനകൾ. തുടർന്നും ഇത് ആവർത്തിച്ചാൽ പ്രദേശമാകെ ഞൊടിയിൽ രോഗവ്യാപനമുണ്ടാകുമെന്നും പ്രദേശവാസികളെ ഉദ്ധരിച്ച് എ എൻ ഐ റിപ്പോർട്ട് ചെയ്യുന്നു.