സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ബിജെപിയുടെ പു​തു​ച്ചേ​രി മു​ഖ്യ​മ​ന്ത്രിക്ക് കോ​വി​ഡ് സ്ഥിരീകരിച്ചു

single-img
10 May 2021

കഴിഞ്ഞ ദിവസം സംസ്ഥാനത്ത് പുതുതായി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റ​തി​ന് പി​ന്നാ​ലെ പു​തു​ച്ചേ​രി മു​ഖ്യ​മ​ന്ത്രി എ​ൻ. രം​ഗ​സ്വാ​മി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.ഇതിനെ തുടര്‍ന്ന്‍ ചെ​ന്നൈ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. നിലവില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ലഭ്യമാകുന്ന വിവരം.

കഴിഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് മു​ഖ്യ​മ​ന്ത്രി​യാ​യി രം​ഗ​സ്വാ​മി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റ​ത്. അതിനു ശേഷം നടത്തിയ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് പോ​സി​റ്റീ​വാ​ണെ​ന്ന് തെ​ളി​ഞ്ഞ​ത്. നിലവില്‍ ല​ഫ്റ്റ​ന​ന്‍റ് ഗ​വ​ർ​ണ​ർ അ​ട​ക്കം നാ​ൽ​പ്പ​തു​പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ പോ​കു​ക​യും ചെയ്തിരിക്കുകയാണ്.